ഇടുക്കി: ഡിവൈഎഫ്ഐ നേതാവിനെ നഗ്ന വീഡിയോയിൽ പെടുത്താൻ ശ്രമം. മൂന്നാറിലെ സി.പി.എം ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ യുവാവാണ് തനിക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
നേതാവിന്‍റെ നഗ്ന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു. വീഡിയോ വ്യാജമായി നിർമിച്ചതാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് നേതാവ് പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങൾക്ക് പിന്നിൽ തട്ടിപ്പ് സംഘമാണെന്നാണ് സംശയം.
അജ്ഞാത നമ്പരിൽ നിന്ന് ഒരു സ്ത്രീ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. കോൾ അറ്റൻഡ് ചെയ്തപ്പോൾ ഇവർ നഗ്നയായിരുന്നുവെന്നും കണ്ടയുടൻ തന്നെ താൻ ഫോൺ കട്ടു ചെയ്തെന്നും നേതാവ് പറയുന്നു. പീന്നീട് തന്‍റെ ദൃശ്യം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
രാഷ്ട്രീയ എതിരാളികളാണ് ഇതിനു പിന്നിലെന്നും സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാൾ മൂന്നാർ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ദേശീയപാതയോരത്ത് നിന്നും വാക്‌സിൻ ചലഞ്ച് എന്ന പേരിൽ രണ്ടു മാസം മുൻപ് ഇരുമ്പു സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഈ യുവ നേതാവ്. ഇതിന്‍റെ പേരിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ പാർട്ടി നീക്കം ചെയ്തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിയുടെ കാഴ്ച്ച നഷ്‌ടമായി; അധ്യാപികയ്ക്ക് കഠിന തടവ്
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ സംസാരിച്ചതിന് മൂന്നാം ക്ലാസ് വിദ്യാർഥിയെ പേനകൊണ്ട് എറിയുകയും കുട്ടിയുടെ കണ്ണിന്‍റെ കാഴ്ച്ച നഷ്‌ടമാകുകയും ചെയ്‌ത സംഭവത്തിൽ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്‌ജി കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നു.
കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ ബാധിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രോസീക്യൂഷന്‍ വേണ്ടി കാട്ടിയിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജറായി.
Post A Comment: