കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സമൂഹത്തിലെ ഉന്നതരായ പലരെയും മോൻസൺ അനായാസം കബളിപ്പിച്ചിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഡംബരം കാണിക്കാൻ മോൻസൺ ഉണ്ടാക്കിയെ സെറ്റപ്പെല്ലാം തട്ടിക്കൂട്ടായിരുന്നുവെന്നതും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
അതേസമയം യുവത്വം നിലനിർത്താൻ മോൻസൺ സ്വീകരിച്ച മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. തന്‍റെ സൗന്ദര്യ സംരക്ഷണത്തിൽ മോൻസൺ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. താൻ യുവാവാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങൾ. അതിനൊപ്പം യുവത്വം നിലനിർത്താൻ വർഷങ്ങളായി ഇയാൾ അരി ആഹാരം കൈകൊണ്ട് തൊടുകയില്ലായിരുന്നു.
സെലിബ്രിറ്റികളും മറ്റും കഴിച്ചിരുന്ന സൗന്ദര്യ വർധക മരുന്നുകൾ ഇയാൾ വിദേശത്തു നിന്നും വരുത്തി കഴിച്ചിരുന്നു. ചർമത്തിൽ നിന്നും ചുളിവുകൾ മാറാൻ ഇയാൾ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നാണ് വിവരം. മെലാനിൻ അടങ്ങിയ മരുന്നുകൾ വിദേശത്തു നിന്നും വരുത്താൻ ലക്ഷങ്ങളാണ് ഇയാൾ ചെലവഴിച്ചിരുന്നത്.
അതേസമയം മോൻസന്‍റെ വീട്ടിൽ പലപ്പോഴായി 15 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടികളെ കണ്ടിരുന്നുവെന്ന പരാതിക്കാരുടെ ആരോപണവും ഇതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം ജനിപ്പിക്കുന്നതാണ്. യുവത്വം സൂക്ഷിക്കാനായിട്ടാണോ കുട്ടികളെ ഉപയോഗിച്ച് മസാജിങ് ഉൾപ്പെടെ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സൗന്ദര്യവും യുവത്വവും നിലനിർത്താൻ കന്യകമാരായ കൗമാരക്കാരികളുടെ സാമിപ്യം സഹായിക്കുമെന്നാണ് വിശ്വാസം.
ചില സ്വയം പ്രഖ്യാപിത ദൈവങ്ങളും ഈ മാർഗം സ്വീകരിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. സമാനമായി യുവത്വം നിലനിർത്താനുള്ള മോൻസന്‍റെ ശ്രമമായിരുന്നോ ഈ കുട്ടികൾ എന്ന സംശയമാണ് ബലപ്പെടുന്നത്. അതേസമയം ഇക്കാര്യത്തിൽ കൃത്യമായ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ തന്നെ അന്വേഷണം ഈ വഴിയിലേക്ക് നീണ്ടിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിയുടെ കാഴ്ച്ച നഷ്‌ടമായി; അധ്യാപികയ്ക്ക് കഠിന തടവ്
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ സംസാരിച്ചതിന് മൂന്നാം ക്ലാസ് വിദ്യാർഥിയെ പേനകൊണ്ട് എറിയുകയും കുട്ടിയുടെ കണ്ണിന്‍റെ കാഴ്ച്ച നഷ്‌ടമാകുകയും ചെയ്‌ത സംഭവത്തിൽ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്‌ജി കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നു.
കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ ബാധിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രോസീക്യൂഷന്‍ വേണ്ടി കാട്ടിയിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജറായി.
Post A Comment: