ലക്‌നൗ: വിവാഹം കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി. ഉത്തർപ്രദേശിലെ ബറേലി ഫോർട്ടിലാണ് സംഭവം. ഭാര്യക്കെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
പത്ത് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം ഭാര്യക്ക് കടുത്ത വയറുവേദന ഉണ്ടായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
യുവതി എട്ട് മാസം ഗർഭിണിയാണെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഗർഭത്തിന് ഉത്തരവാദി ഭർത്താവ് തന്നെയായിരുന്നുവെന്നും ഇരുവരും തമ്മിൽ വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ വീട്ടുകാർ ആരോപിച്ചു. എന്നാൽ താനും യുവതിയുമായി അത്തരം ബന്ധമില്ലായിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധം വീട്ടുകാർ നിഷേധിച്ചതോടെയാണ് ഇപ്പോഴത്തെ ഭർത്താവുമായി വിവാഹം നടത്തിയത്. സംഭവത്തിൽ വിവാഹ തട്ടിപ്പിനാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിവരവെ അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ഇടുക്കി: ഡയാലിസിസ് കഴിഞ്ഞ് വരവെ വാഹനം അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബാലഗ്രാം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസാറുദീൻ (നാസർ പട്ടാളം 62) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്താണ് അപകടമുണ്ടായത്.
രാത്രി ഒൻപതിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുണ്ടായ അപകടത്തിൽ നിസാറുദീന് ഗുരുതര പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായിരുന്ന നിസാറുദീൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി മടങ്ങി വരുന്നതിനിടെയാണ് അപകടം. ഡയാലിസിസ് കഴിഞ്ഞതിനാൽ സാവധാനമാണ് വാഹനം ഓടിച്ചിരുന്നത്. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ എത്തിയപ്പോൾ എതിരെ വന്ന വാഹനം നിസാറുദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ച് കയറി.
ഇടിയുടെ ആഘാതത്തിൽ നിസാറുദീന്‍റെ തലക്കും, നെഞ്ചിനും ഗുരുതര പരുക്കേറ്റു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുകളുണ്ട്. ഇടിച്ചുകയറിയ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ അസീസ് മൗലവി, ബദറുന്നിസ, ഹാഫിസ് മുഹമ്മദ് റാഫി. മരുമക്കൾ: തഫ് ലീന, നാദിർഷാൻ, സഫിയ.
Post A Comment: