ന്യൂയോർക്ക്: ഫെയ്‌സ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ പണി മുടക്കിയപ്പോൾ ഉടമ മാർക്ക് സൂക്കർബർഗിനു നഷ്‌ടമായത് 52000 കോടി രൂപയിലേറെ. ഇന്നലെ രാത്രിയിലാണ് ഫെയ്‌സ് ബുക്ക്, മെസഞ്ചർ, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ നിശ്ചലമായത്. സംഭവത്തിൽ സൂക്കർബർഗിനെയും സോഷ്യൽ മീഡിയയെയും പരിഹസിച്ച് ട്രോളുകൾ പെരുകുകയാണ്.
ഏഴ് മണിക്കൂറിനു ശേഷമാണ് സോഷ്യൽ മീഡിയ സൈറ്റുകൾ തിരികെയെത്തിയത്. ഇതിനോടകം സൂക്കർ ബർഗിന് ഭീമമായ തുക നഷ്‌ടമാകുകയും ചെയ്‌തു. ഇന്നലെ രാത്രി ഒൻപതിനാണ് ഇന്ത്യയിൽ ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ് സേവനങ്ങൾ തടസപ്പെട്ടു തുടങ്ങിയത്. ഇന്‍റർനെറ്റ് തകരാറിലായെന്ന സംശയത്തിലായിരുന്നു പലരും.
സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കിന്‍റെ ആപ്പുകൾ കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്‌തു.
ഇതോടെ ഫെയ്സ്ബുക്കിന്‍റെ ഓഹരികളുടെ മൂല്യം ഇടിയാൻ തുടങ്ങി. കൈയ്യിലുണ്ടായിരുന്ന ഓഹരികൾ ആളുകൾ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുക്കർബർഗിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴ് ബില്യൺ ഡോളർ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.
സെപ്തംബർ മാസത്തിന്‍റെ പകുതി മുതൽ സുക്കർബർഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇന്നലെ മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുക്കറിന്‍റെ ആസ്തി 121.6 ബില്യൺ ഡോളറായി. ബ്ലൂംബെർഗ് ബില്യണയേർസ് ഇന്‍റക്സിൽ, അതിസമ്പന്നരിൽ ബിൽ ഗേറ്റ്സിന് പുറകിൽ അഞ്ചാം സ്ഥാനത്തേക്ക് സുക്കർബർഗ് വീണു. ആഴ്ചകൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യൺ ഡോളറോളമാണ്.
സെപ്തംബർ 13 മുതൽ ഫെയ്സ്ബുക്കിനെതിരെ വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഓഹരി വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇന്നലെ ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയുള്ള ഈ വാർത്തകളുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തി സ്വയം മുന്നോട്ട് വന്നു. ഇതിന് പിന്നാലെയാണ് ടെക്നിക്കൽ തകരാറുണ്ടായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിവരവെ അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ഇടുക്കി: ഡയാലിസിസ് കഴിഞ്ഞ് വരവെ വാഹനം അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബാലഗ്രാം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസാറുദീൻ (നാസർ പട്ടാളം 62) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്താണ് അപകടമുണ്ടായത്. രാത്രി ഒൻപതിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുണ്ടായ അപകടത്തിൽ നിസാറുദീന് ഗുരുതര പരുക്കേറ്റിരുന്നു.
ഇരു വൃക്കകളും തകരാറിലായിരുന്ന നിസാറുദീൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി മടങ്ങി വരുന്നതിനിടെയാണ് അപകടം. ഡയാലിസിസ് കഴിഞ്ഞതിനാൽ സാവധാനമാണ് വാഹനം ഓടിച്ചിരുന്നത്. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ എത്തിയപ്പോൾ എതിരെ വന്ന വാഹനം നിസാറുദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ച് കയറി.
ഇടിയുടെ ആഘാതത്തിൽ നിസാറുദീന്‍റെ തലക്കും, നെഞ്ചിനും ഗുരുതര പരുക്കേറ്റു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുകളുണ്ട്. ഇടിച്ചുകയറിയ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ അസീസ് മൗലവി, ബദറുന്നിസ, ഹാഫിസ് മുഹമ്മദ് റാഫി. മരുമക്കൾ: തഫ് ലീന, നാദിർഷാൻ, സഫിയ.
Post A Comment: