ഇടുക്കി: ആളില്ലാത്ത സമയത്ത് 12 കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ റേഷൻകട വ്യാപാരി അറസ്റ്റിൽ. വാഴവര പള്ളി നിരപ്പേൽ കല്ലുവച്ചേൽ സാബുവാണ് പിടിയിലായത്. ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.
12 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ രാത്രിയിൽ ഒറ്റക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ഓടി മുറിയിൽ കയറുകയും പിതൃസഹോദരിയോട് വിവരം പറയുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ കേസെടുത്തതോടെ ഇയാൾ നാടുവിട്ടു. ഡെൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടെ റേഷനിങ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടുമെന്നതിനാൽ പഞ്ച് ചെയ്യാനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പൊലീസ് പ്രതിയെ കുടുക്കിയത്. നേരത്തെ പ്രതിയുടെ അറസ്റ്റ് വൈകിയതിൽ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിവരവെ അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ഇടുക്കി: ഡയാലിസിസ് കഴിഞ്ഞ് വരവെ വാഹനം അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബാലഗ്രാം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസാറുദീൻ (നാസർ പട്ടാളം 62) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്താണ് അപകടമുണ്ടായത്.
രാത്രി ഒൻപതിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുണ്ടായ അപകടത്തിൽ നിസാറുദീന് ഗുരുതര പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായിരുന്ന നിസാറുദീൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി മടങ്ങി വരുന്നതിനിടെയാണ് അപകടം. ഡയാലിസിസ് കഴിഞ്ഞതിനാൽ സാവധാനമാണ് വാഹനം ഓടിച്ചിരുന്നത്.
നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ എത്തിയപ്പോൾ എതിരെ വന്ന വാഹനം നിസാറുദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ നിസാറുദീന്‍റെ തലക്കും, നെഞ്ചിനും ഗുരുതര പരുക്കേറ്റു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുകളുണ്ട്. ഇടിച്ചുകയറിയ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു.
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ അസീസ് മൗലവി, ബദറുന്നിസ, ഹാഫിസ് മുഹമ്മദ് റാഫി. മരുമക്കൾ: തഫ് ലീന, നാദിർഷാൻ, സഫിയ.
Post A Comment: