www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോൻസൺ മാവുങ്കൽ കേസ്; നടി ശ്രുതി ലക്ഷ്‌മിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു

Share it:



കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിൽ സിനിമാ- സീരിയൽ താരം ശ്രുതി ലക്ഷ്‌മിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിലാണ് ഇ.ഡി.യുടെ അന്വേഷണം. മോൻസണുമായി അടുത്ത ബന്ധമുള്ള ശ്രുതി ഇയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി വിവരമുണ്ട്. ഇക്കാര്യങ്ങൾ ചോദിച്ചറിയുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. 

മോൻസന്‍റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. ആഘോഷത്തിനിടെ ശ്രുതി നിർത്തം ചെയ്യുന്ന വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ സാമ്പത്തിക ഇടപാടുകളും ഉറവിടങ്ങളും അന്വേഷിക്കുന്നതിന്‍റെ ഭാഗമാണ് അന്വേഷണം ശ്രുതിയിലേക്ക് എത്തിയതെന്നാണ് വിവരം.  

അതേസമയം മോൻസന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തു വന്നു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു 

ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ച‌ിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. 

പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്. 


Share it:

Crime

Mostreaded

Post A Comment: