www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടിക്കാനത്തിനു സമീപം കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു; വീട്ടമ്മ മരിച്ചു

Share it:



ഇടുക്കി: കുട്ടിക്കാനത്തിനു സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ ചിറപ്പാറയിൽ പി.എം. മാത്യുവിന്‍റെ ഭാര്യ മോളി (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ജെസി (38) യെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്കാനം കട്ടപ്പന സംസ്ഥാനപാതയിൽ പള്ളിക്കുന്നിന് സമീപത്ത് ബുധനാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. സമീപത്തുള്ളവർ ഉടൻ തന്നെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു 

തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം.  

പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്. 

അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

Share it:

Idukki

Post A Comment: