www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിമാനത്തിനുള്ളിൽ വയോധികനെ തല്ലി, തുപ്പി യുവതി; വീഡിയോ

Share it:



ഫ്ളോറിഡ: വിമാനത്തിനുള്ളിൽ വയോധികനെ ആക്രമിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌ത യുവതി അറസ്റ്റിൽ. ഫ്‌ളോറിഡയിലെ താംബയിൽ നിന്നും ജോർജിയയിലെ അറ്റ്‌ലാന്‍റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി മാസ്‌ക് താഴ്‌ത്തിയതിനാണ് വയോധികനു നേരെ യുവതി ആക്രമണം നടത്തിയത്. എന്നാൽ യുവതി മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. 

ക്ഷുഭിതയായ യുവതി വ​യോ​ധി​ക​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും അ​ദ്ദേ​ഹ​ത്തെ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ട്രീ​ഷ്യ യാ​നെ​റ്റ് കോ​ൺ​വാ​ൾ എ​ന്ന സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി മാ​സ്ക് ഊ​രി മാ​റ്റി​യ വൃ​ദ്ധ​നു​നേ​രെ യു​വ​തി ആ​ക്രോ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മാ​സ്‌​ക് ധരി​ച്ചി​ല്ലെ​ങ്കി​ല്‍ നീ ​ജ​യി​ലി​ല്‍ പോ​കു​മെ​ന്നും ഈ ​യു​വ​തി പ​റ​യു​ന്നു​ണ്ട്. ഈ ​സ​മ​യം യു​വ​തി മു​ഖ​ത്ത് നി​ന്ന് താ​ഴ്ത്തി താ​ടി​യി​ലാ​യാ​ണ് മാ​സ്‌​ക് ഇ​ട്ടി​രു​ന്ന​ത്.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ യു​വ​തി​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​വ​ർ വ​യോ​ധി​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും തു​പ്പു​ക​യും ചെ​യ്യു​ന്നു​ണ്ട്. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ പൊ​ലീ​സ് എ​ത്തി കോ​ൺ​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്‌തു.

യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ക്ഷ​മ ചോ​ദി​ച്ച ഡെ​ല്‍​റ്റ എ​യ​ര്‍​ലൈന്‍​സ്, ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ 20,000 ഡോ​ള​ർ ബോ​ണ്ടി​ൽ വി​ട്ട​യ​ച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. 


Share it:

world

Post A Comment: