www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനീഷിനെ കുത്തിയത് ആളറിഞ്ഞു തന്നെ; പേട്ട കൊലക്കേസിൽ വഴിത്തിരിവ്

Share it:



തിരുവനന്തപുരം: മകളെ കാണാനെത്തിയ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. കൊലപാതകം നടത്തിയത് ആളെ തിരിച്ചറിഞ്ഞ ശേഷമെന്ന് പൊലീസ്. തിരുവനന്തപുരം പേട്ടയിലാണ് കഴിഞ്ഞ ദിവസം അനീഷ് (19) എന്ന യുവാവ് കൊല്ലപ്പെട്ടത്. കേസിൽ സൈമൻ ലാലൻ എന്നയാൾ അറസ്റ്റിലായിരുന്നു.

പുലർച്ചെ മൂന്നിന് സൈമൻ ലാലയുടെ മകളെ കാണാനെത്തിയതായിരുന്നു അനീഷ്. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു സൈമൻ ലാലയുടെ മൊഴി. എന്നാൽ ഈ മൊഴി കളവാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും പൊലീസ് കണ്ടെത്തിയത്.  

സൈമൻ ലാലയുടെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും തമ്മിൽ സൗഹൃദത്തിലായിരുന്നു. പള്ളി ക്വയറിൽ അടക്കം ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. എന്നാൽ ഇവരുടെ അടുപ്പത്തെ ചൊല്ലി പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സംഭവം നടക്കുന്ന രാത്രിയിൽ ഫോൺ വന്നതോടെയാണ് അനീഷ് വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറയുന്നു. വിളിച്ചത് പെൺകുട്ടിയോ അമ്മയോ ആകാമെന്നാണ് പൊലീസ് നൽകുന്ന വിവരം. 

വീട്ടിലെത്തിയ അനീഷ് പെൺകുട്ടിയുടെ മുറിക്കുള്ളിൽ ഇരിക്കെയാണ് സൈമൻ ലാല കലഹവുമായി എത്തിയത്. മുറിക്കുള്ളിൽ അനീഷാണെന്നും ഒന്നും ചെയ്യരുതെന്നും പെൺകുട്ടിയുടെ അമ്മയടക്കം പറഞ്ഞിട്ടും ഇതിനെ വകവക്കാതെയാണ് അനീഷിനെ ഇയാൾ കുത്തിയത്. സൈമൺ ലാലന്‍റെയും ഭാര്യയുടേയും മക്കളുടേയും അടക്കം മൊഴിയെടുത്ത ശേഷമാണ് ഈ നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്.  

മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമൺ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്‍റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിന്‍റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ബികോം രണ്ടാം വർഷവിദ്യാർഥിയാണ് അനീഷ്. പേട്ട റെയിൽവേപാളത്തിന് ഇരുവശത്തുമാണ് ഇവർ താമസിക്കുന്നത്. ലാലന്‍റെ വീട്ടിന്‍റെ 800 മീറ്റർ അകലെയാണ് അനീഷ് താമസിക്കുന്നത്. പ്രവാസിയായിരുന്ന ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു 

ന്യൂഡെൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി ചിൻച്വാദിലാണ് 52 കാരൻ മരിച്ചത്. നൈജീരിയയിൽ നിന്നും മടങ്ങിയെത്തിയ ഇയാൾ ഈ മാസം 28നാണ് മരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങി. ഒമിക്രോൺ വ്യാപനമാണ് കേസുകൾ കൂടാൻ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെൽഹിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ന്യൂഡെൽഹിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച  ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 96 ശതമാനവും ഒമിക്രോണാണ്. വ്യാപന തീവ്രത കൂടിയ വകഭേദം രാജ്യത്തും കൂടുല്‍ സ്ഥിരീകരിക്കുന്നതോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.  



Share it:

Crime

Post A Comment: