www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ

Share it:



ഇടുക്കി: ഉറക്കാൻ തൊട്ടിലിൽ കിടത്തിയ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട്ടിലാണ് സംഭവം. ഏഴ് മാസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. കനകക്കുന്നിൽ താമസിക്കുന്ന അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ- ഗോമതി  ദമ്പതികളുടെ മകനാണ് മരിച്ചത്. 

കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. രാജാക്കാട് സ്വദേശിയുടെ പുരയിടത്തിലെ പണിക്കാരാണ് മാതാപിതാക്കൾ. ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കിയിരുന്നത് ബന്ധുവായ ഏഴ് വയസുകാരിയായിരുന്നു.  

ഉച്ചയോടെ കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ കുട്ടി അടുത്തുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചിരുന്നതായി ഡോക്‌ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക് 

ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ആറ് യാത്രികർക്ക് പരുക്ക്. ചോറ്റുപാറയ്ക്ക് സമീപം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. കുമളി ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിനും ജീപ്പിനും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. 

അമിത വേഗതയിലെത്തിയ കാർ ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാരും വാഹനങ്ങളിൽ എത്തിയവരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വണ്ടിപ്പെരിയാറ്റിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ജീപ്പ്. വണ്ടിപ്പെരിയാർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. 

കാറിൽ യാത്ര ചെയ്‌തിരുന്ന വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മഹാലക്ഷ്മി (25), സീനിയമ്മ (66) എന്നിവർക്കും ജീപ്പിൽ സഞ്ചരിച്ചിരുന്ന വാളാർഡി സ്വദേശി ജോസഫ് (70),  വണ്ടിപെരിയാർ സ്വദേശികളയ ശിവ (42), സ്വാമിദുരൈ (36), ധനുഷ് (അഞ്ച്) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പൊലീസ് മേൽനടപടി സ്വീകരിച്ചു. 

Share it:

Idukki

Mostreaded

Post A Comment: