www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിശയിപ്പിക്കുന്ന വിലയിൽ വിവോ വൈ32

Share it:



മുംബൈ: വൈ സീരിസിൽ അതിശയിപ്പിക്കുന്ന വിലയിൽ സ്മാർട്ട് ഫോൺ പുറത്തിറക്കാനൊരുങ്ങി വിവോ. 6.51 ഇഞ്ച് ഡിസ്പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി എന്നിവയുമായി വരുന്ന ഫോണിന് വിവോ വൈ32, ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ എന്നിവ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. 

16,700 രൂപയാണ് ഏകദേശ വില കണക്കാക്കുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കമ്പനിയുടെ ഒറിഗോണ്‍ ഒഎസ് 1.0-യില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്യുവല്‍ സിം ഫോണാണിത്. 720 x 1,600 പിക്‌സല്‍ റെസലൂഷനും 20:9 വീക്ഷണാനുപാതവുമുള്ള 6.51 ഇഞ്ച് എച്ചഡി+ ഡിസ്‌പ്ലേയുമുണ്ട്. ഡിസ്പ്ലേയ്ക്ക് 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, 89 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 60 ഹെര്‍ട്സിന്‍റെ സാധാരണ റിഫ്രഷ് റേറ്റ് എന്നിവയുമുണ്ട്.

ഹാന്‍ഡ്സെറ്റില്‍ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റും 8 ജിബി ഡിഡിആര്‍ 4എക്‌സ് റാമും ഉണ്ട്, ഇത് 12 ജിബി വരെ വിപുലീകരിക്കാന്‍ കഴിയും ഒപ്പം 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്.  

ഫോഗി നൈറ്റ്, ഹറുമി ബ്ലൂ എന്നിവയുള്‍പ്പെടെ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും f/2.2 ലെന്‍സും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും എഫ്/2.4 ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.8 ലെന്‍സുള്ള മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായാണ് ഹാന്‍ഡ്സെറ്റ് വരുന്നത്. ആക്സിലറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിങ്ങനെ എല്ലാ അവശ്യ സെന്‍സറുകളും ഇതിലുണ്ട്.

18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള വലിയ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഒറ്റ ചാര്‍ജില്‍ 27 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയമോ 18 മണിക്കൂറിലധികം സംസാര സമയമോ നല്‍കുന്ന തരത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്‍റെ അളവുകള്‍ 164.26 × 76.08 x 8 മിമി ആണ്, ഭാരം 182 ഗ്രാം. ഫോണിന്‍റെ റിലീസ് തീയതിയെക്കുറിച്ചോ ചൈനയ്ക്ക് പുറത്തുള്ള ലഭ്യതയെക്കുറിച്ചോ ഒരു വിവരവും പങ്കിട്ടിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Share it:

business

Post A Comment: