www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (437) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഭീഷണി; 21 കാരനെ കൊലപ്പെടുത്തി 10-ാം ക്ലാസ് വിദ്യാർഥിനികൾ

Share it:



ചെന്നൈ: സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കോളെജ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികൾ പിടിയിൽ. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. 21 കാരനായ പ്രേംകുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. റെഡ്ഹിൽസിനടുത്ത് ഈച്ചംകാട്ടുമേട് പ്രദേശത്ത് ഒരാളുടെ ചോര പുരണ്ട പല്ലുകളും നഖങ്ങളും കണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.  

പത്താം ക്ലാസ് വിദ്യാർഥിനികളായ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രേംകുമാർ ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയിരുന്നു. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവക്കുമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി. ഒരു വർഷമായി ഭീഷണി തുടരുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ഒരു വർഷത്തിനിടെ ഇയാൾക്ക് പെൺകുട്ടികൾ കൈമാറിയിരുന്നു. 

എന്നാൽ പിന്നീട് വീണ്ടും ഭീഷണി തുടർന്നതോടെയാണ് ഇയാളെ കൊലപ്പെടുത്താൻ പെൺകുട്ടികൾ പദ്ധതി തയാറാക്കിയത്. തുടർന്ന് ഇൻസ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായത്തോടെ പ്രേംകുമാറിനെ കൊലപ്പെടുത്താൻ വിദ്യാർഥിനികൾ പദ്ധതി തയാറാക്കി. അശോകിന്‍റെ നിർദേശ പ്രകാരം പണം നൽകാമെന്ന് പറഞ്ഞ് പ്രേംകുമാറിനെ പെൺകുട്ടികൾ പ്രദേശത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

തുടർന്ന് അശോകും കൂട്ടുകാരും ചേർന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ഈച്ചങ്ങാട് ഗ്രാമത്തിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു. പ്രദേശത്തു നിന്നും കിട്ടിയ പ്രേംകുമാറിന്‍റെ ഫോണിൽ നിന്നാണ് അന്വേഷണം പെൺകുട്ടികളിലേക്ക് എത്തിയത്. അശോകിനെയും കൂട്ടാളികളെയും പൊലീസ് തിരയുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

ചായക്കടയിൽ സ്ഫോടനം 

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്. 

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Crime

Post A Comment: