www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്‌തയാൾ അറസ്റ്റിൽ

Share it:



കൊച്ചി: നടി പാർവതി തിരുവോത്തിനെ നിരന്തരം ശല്യം ചെയ്‌തുവന്ന യുവാവ് അറസ്റ്റിൽ. പാർവതിയുടെ പരാതിയെ തുടർന്നാണ് മരട് പൊലീസിന്‍റെ നടപടി. ഭക്ഷണവുമായി വീട്ടിലെത്തിയും നിരന്തരം ഫോൺവിളിച്ചും യുവാവ് ശല്യം ചെയ്യുകയായിരുന്നുവെന്ന് പാർവതി നൽകിയ പരാതിയിൽ പറയുന്നു. 

കൊല്ലം സ്വദേശി അഫ്സലിനെതിരെ  (34)യാണ് അറസ്റ്റിലായിരിക്കുന്നത്. താമസ സ്ഥലത്തടക്കം ഇയാൾ പിൻതുടർന്നതായും പാർവതി പറയുന്നു. ബംഗളൂരുൽ സുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് പാർവതി യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം.  

എന്നാൽ ഈ ബന്ധം മുതലാക്കി ‍ഇയാൾ നിരന്തരം ശല്യവുമായി പിന്നാലെ കൂടുകയായിരുന്നു. ഫോണിൽ നിരന്തരം വിളിക്കുക, താമസ സ്ഥലത്തെത്തുക, പിന്തുടരുക തുടങ്ങിയ ശല്യങ്ങൾ പരിധിവിട്ടതോടെയാണ് നടി മരട് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയ പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Share it:

Entertainment

Post A Comment: