www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറങ്ങിക്കിടന്ന കാമുകന്‍റെ ദേഹത്തേക്ക് തിളച്ച വെള്ളമൊഴിച്ചു; കാമുകിക്ക് തടവു ശിക്ഷ

Share it:



ന്യൂയോർക്ക്: ഉറങ്ങിക്കിടന്ന കാമുകന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് കാമുകി. ക്രൂരകൃത്യത്തിന്‍റെ ദൃശ്യം വീഡിയോയിലാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കാമുകിക്ക് കോടതി 10 വർഷം തടവിനു ശിക്ഷ വിധിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. അലക്‌സിസ് സൈക്‌സ് എന്ന എന്ന 23 കാരിയാണ് കാമുകനോട് ക്രൂരത കാട്ടിയത്. ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. റോസല്ലയിലുള്ള അപ്പാര്‍ട്‌മെന്‍റിലായിരുന്നു അലക്‌സിസും കാമുകനും താമസിച്ചിരുന്നത്.   

യുവാവിന്‍റെ വണ്ടിയുടെ താക്കോല്‍ ഒളിപ്പിച്ചു വെച്ച ശേഷമായിരുന്നു ആക്രമണം. തിളച്ച വെള്ളം ദേഹത്ത് വീണതോടെ വേദനകൊണ്ട് പുളഞ്ഞ യുവാവ് തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും യുവതി സമ്മതിച്ചില്ല. 

തുടര്‍ന്ന് ഒളിപ്പിച്ചുവെച്ച താക്കോല്‍ കണ്ടെത്തിയ കാമുകന്‍ തനിയെ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. മൂന്നാഴ്ചയോളം ആശുപത്രിയില്‍ കിടന്നശേഷമാണ് ഇയാള്‍ ഡിസ്ചാര്‍ജായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവതിയെ രണ്ടാഴ്ചയ്ക്കു ശേഷം പൊലീസ് പൊക്കി. തുടര്‍ന്നാണ്, ഇവരെ കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചത്. 

യുവാവിന്‍റെ അരയിലും വയറിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അവന് മുഖം മുതല്‍ അരക്കെട്ട് വരെയുള്ള ഭാഗത്ത് നല്ല പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. മോശമായിപ്പോയെന്ന് തോന്നുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒപ്പം നിറയെ ചിരിക്കുന്ന സ്‌മൈലികളും ഹൃദചിഹ്നമുള്ള ഇമോജികളും പോസ്റ്റ് ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

world

Post A Comment: