www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവ സമയത്ത് ദേഷ്യം കൂടുതലാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

mood-swings-in-periods
Share it:
mood-swings-in-periods


നന്നായി ചിരിച്ച് പെരുമാറുന്ന സ്ത്രീകൾ പോലും ആർത്തവ സമയത്ത് ദേഷ്യം കാണിക്കുന്നതായി കണ്ടു വരാറുണ്ട്. പലപ്പോഴും ഭർത്താവിന്‍റെയും മക്കളുടെയും അടക്കം അവമതിപ്പിനും ഇത് കാരണമാകാറുണ്ട്.

ആർത്തവ സമയത്തുണ്ടാകുന്ന മൂഡ് സ്വിങ് ആണ് ഇതിനു കാരണം. കടുത്ത വേദനക്കൊപ്പം മൂഡ് സ്വിങ് കൂടി ആകുന്നതോടെയാണ് പലപ്പോഴും സ്ത്രീകളുടെ നിയന്ത്രണം നഷ്‌ടമാകുന്നത്. ഹോർമോണുകളാണ് മൂഡ് സ്വിങ്സിനു പ്രധാന കാരണം.  

അകാരണമായി ദേഷ്യപ്പെടുക, സങ്കടം വരിക, കരയുക, ഡിപ്രഷൻ തുടങ്ങിയ പലതും ഈ സമയത്ത് പതിവുമാണ്. ഇത്തരം പ്രശ്‌നങ്ങൾ മനഃപൂർവം ചെയ്യുന്നതല്ലെങ്കിൽ പോലും മറ്റുള്ളവർക്ക് ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആർത്തവ കാലത്തേ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. 

mood-swings-in-periods


ഭക്ഷണം

ആർത്തവ സമയത്ത് കഴിക്കുന്ന ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ള അളവിൽ കഴിക്കാനായി ശ്രദ്ധിക്കുക. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനായി ശ്രദ്ധിക്കുക. 

മാംസം, മുട്ട, മത്സ്യം, ബീൻസ്, പയർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ളവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. കൂടാതെ പ്രോട്ടീൻ ധാരാളം അടങ്ങിയ ചെറുപയർ, മുതിര പോലുള്ള പയർ വർഗങ്ങൾ കൂടുതലായി കഴിക്കുന്നത് ഗുണം ചെയ്യും, പ്രത്യേകിച്ച് ആർത്തവ സമയത്തിന് ഒരാഴ്ച്ച മുമ്പ് മുതൽ ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം. 

mood-swings-in-periods


വ്യായാമം

ആർത്തവ ദിനങ്ങളിൽ പലരും വ്യായാമം ചെയ്യുന്നത് ഒഴിവാക്കി, എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൃത്യമായ വ്യായാമം പതിവാക്കുന്നത് ശരീരത്തിനും മനസിനും ഗുണം ചെയ്യും. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഏറെ ഗുണകരമായ രീതികളാണ് യോഗയും ധ്യാനവും. 

നിങ്ങളുടെ മനസികാവസ്ഥയ്ക്ക് ഉത്തേജനം നല്കാൻ സഹായിക്കുന്ന എൻഡോർഫിൻസ് എന്ന നല്ല രാസവസ്‌തുക്കളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഇതിനാകും. 

mood-swings-in-periods


ഉറക്കം

രാത്രിയിൽ ശരാശരി എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഇത് നിങ്ങളുടെ മാനസികാവസ്ഥയെ സാധാരണാ ദിവസങ്ങളിൽ പോലും പ്രശ്‌നത്തിലാക്കുമെന്ന് ഓർക്കുക. ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ കഫീൻ അടങ്ങിയ കോഫി പോലുള്ള പലരും നിർദ്ദേശിക്കാറുണ്ട്. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും ആർത്തവ സമയങ്ങളിൽ അമിതമായുള്ള കാഫീൻ ഉപയോഗം മാനസിക സമ്മർദ്ദം കൂട്ടുകയും അനാവശ്യ അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. 

mood-swings-in-periods


വേണ്ടത് ഒപ്പമുള്ളവരുടെ പിന്തുണ

ആർത്തവ കാലത്ത് മൂഡ് സ്വിങ്സ് അനുഭവിക്കുന്ന സ്ത്രീ ആരായാലും ചുറ്റുമുള്ളവരുടെ പിന്തുണയാണ് ആദ്യം വേണ്ടത്. അകാരണ ദേഷ്യമോ മറ്റ് വിഭ്രാന്തികളോ പ്രകടിപ്പിക്കുമ്പോൾ ചേർത്ത് നിർത്തുക. പങ്കാളിക്ക് ഇത്തരം കാര്യങ്ങൾ പരിചയമില്ലെങ്കിൽ മുൻ കൂട്ടി പറഞ്ഞു മനസിലാക്കുക. 

ദേഷ്യവും അനാവശ്യ ടെൻഷനും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അവരെ ധരിപ്പിക്കണം. തെറ്റിധാരണ മൂലമുള്ള വഴക്കുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ആർത്തവ സമയങ്ങളിലെ മാനസികാവസ്ഥയെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലോ അത് അനിയത്രിതമായി തോന്നുന്നുണ്ടെങ്കിലോ ഒരു നല്ല ഡോക്ടറെ സമീപിക്കുകയാണ് ഉത്തമം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

Share it:

Health

Post A Comment: