www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ 17കാരിയുടെ മുറിയിലെത്തി പീഡനം; രണ്ട് യുവാക്കൾ അറസ്റ്റിൽ

Share it:



ഇടുക്കി: സോഷ്യൽ മീഡിയ കാമുകിയെ രാത്രിയിൽ ആരുമറിയാതെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 17 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കേസിൽ ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ (18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരെ കട്ടപ്പന പൊലീസ് പിടികൂടി. 

സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ് 17കാരിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. ഇതിനിടെ രാത്രിയിൽ രാജേഷ് പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ശ്രീക്കുട്ടന്‍റെ സഹായത്തോടെയാണ് രാജേഷ് രാത്രിയിൽ ആരുമറിയാതെ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. പീഡന ശേഷം ഇരുവരും മടങ്ങുകയാണ് പതിവ്.  

മകളുടെ മുറിയിൽ ആരോ എത്തുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ കഴിഞ്ഞ ദിവസം രാജേഷിനെ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തിൽ സിഐ വിശാൽ ജോൺസൻ, എസ്‌ഐ കെ. ദിലീപ്കുമാർ, എഎസ്‌ഐ: കെ.സി. ഹരികുമാർ, പ്രശാന്ത് മാത്യു, എബിൻ ജോസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു 

ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ച‌ിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. 

പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്. 


Share it:

Crime

Idukki

Post A Comment: