www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഹാരാഷ്ട്രയിൽ 23 പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു

Share it:


മുംബൈ: 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 88 ആയി ഉയർന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ മഹാരാഷ്ട്രയിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ പൂനെ ജില്ലയിൽ നിന്നുള്ളവരാണ്. 

മൂന്നു പേർ വീതം പൂനെ സിറ്റി, പൂനെ റൂറൽ എന്നിവിടങ്ങളിലും ഏഴു പേർ പിംപ്രി-ചിന്ദ് വാഡ് മേഖലയിലുള്ളമുള്ളവരാണ്. അഞ്ചു പേർ മുംബൈയിലും രണ്ടു പേർ ഒസ്മാനാബാദിലും താനെ, നാഗ്‌പൂർ, മീരാ ബയന്തർ മേഖലയിലെ ഓരോരുത്തരും പുതിയ വകഭേദം സ്ഥിരീകരിച്ചവരിൽപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ വിദേശയാത്ര ചെയ്‌തവരും ഏഴ് പേർ സമ്പർക്കം വഴിയും രോഗബാധിതരായവരാണെന്ന് സംസ്ഥാന സർവൈലൻസ് ഓഫീസർ ഡോ. പ്രദീപ് അവാതെ പറഞ്ഞു.  

ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

മഹാരാഷ്ട്ര സർക്കാർ ക്രിസ്‌മസ്‌-പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ ലളിതമായ ആഘോഷങ്ങൾ മാത്രമേ നടത്താൻ പാടുള്ളു എന്നും, ആൾകൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. ആരാധനാലയങ്ങൾക്ക് അകത്തും പുറത്തും ആൾകൂട്ടം പാടില്ല. പള്ളികളിലെ ക്രിസ്‌മസ്‌ പ്രാർഥനകൾക്ക് 50 പേരിൽ കൂടാൻ പാടില്ലെന്നും സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു. 

രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 358 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 6650 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 77,516 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഒളിച്ചോടി വിവാഹം; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു 

ന്യൂഡെൽഹി: പ്രണയിച്ച പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ വീട്ടുകാർ മുറിച്ചെടുത്തു. 22 കാരനായ യുവാവിനാണ് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡെൽഹിയിലെ രജൗരി ഗാർഡനിലാണ് നടുക്കുന്ന സംഭവം നടന്നത്. ദീർഘകാലമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. 

വീട്ടുകാർ വിവാഹത്തെ എതിർത്തതിനു പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഡെൽഹി വിട്ടുപോയ ഇരുവരും കഴിഞ്ഞ ദിവസം രജൗരി ഗാർഡിനിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് യുവാവിനെ ആക്രമിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ചട്ടം കൂട്ടിയത്. യുവാവിനെ പിടിച്ചുകൊണ്ടുപോയ സംഘം ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 

യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തിട്ടുണ്ട്.  


Share it:

National

Post A Comment: