www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നെടുങ്കണ്ടം ടൗണിൽ പേപ്പട്ടി ആക്രമണം; വിദ്യാർഥിനിക്ക് പരുക്ക്

Share it:



ഇടുക്കി: നെടുങ്കണ്ടം ടൗണിലുണ്ടായ പേപ്പട്ടി ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥിനിക്ക് പരുക്കേറ്റു. വൊക്കേഷ്‌ണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിക്കാണ് നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് എക്സൈസ് ഓഫീസിനു സമീപം പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. ഈ സമയത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർഥിനി. കൈക്കാണ് പരുക്കേറ്റിട്ടുള്ളത്.  

സമീപത്തു കൂടി വന്ന സ്‌കൂട്ടർ യാത്രികന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് കൂടുതൽ അപകടം സംഭവിച്ചില്ല. അതേസമയം നായ ഇതിനു പിന്നാലെ നിരവധി പേരെ കടിക്കാൻ ശ്രമിച്ചു. നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ നായയെ കുരുക്ക് ഉപയോഗിച്ച് പിടികൂടിയ ശേഷം മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.

ഡോക്‌ടർ എത്തി നടത്തിയ പരിശോധനയിൽ നായക്ക് പേയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് മയക്കിയശേഷം നായയെ കൊല്ലുകയും നാട്ടുകാരുടെ സഹായത്തോടെ മറവുചെയ്യുകയും ചെയ്തു. പേപ്പട്ടിയാണെന്ന് സ്ഥിതീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ഉണ്ടായിട്ടുണ്ട്. ഈ നായ ദിവസങ്ങളായി ടൗണിലും പരിസരത്തുമായി കറങ്ങിനടന്നിരുന്നു. നായയുടെ കൈകാലുകളിലും ദേഹത്തും നിരവധി മുറിപ്പാടുകളും വായില്‍ ചോരയും നുരയും പതയും ഉണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ

ഇടുക്കി: ഉറക്കാൻ തൊട്ടിലിൽ കിടത്തിയ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട്ടിലാണ് സംഭവം. ഏഴ് മാസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. കനകക്കുന്നിൽ താമസിക്കുന്ന അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ- ഗോമതി  ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. 

കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. രാജാക്കാട് സ്വദേശിയുടെ പുരയിടത്തിലെ പണിക്കാരാണ് മാതാപിതാക്കൾ. ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കിയിരുന്നത് ബന്ധുവായ ഏഴ് വയസുകാരിയായിരുന്നു. 

ഉച്ചയോടെ കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ കുട്ടി അടുത്തുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചിരുന്നതായി ഡോക്‌ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകു.  


Share it:

Idukki

Post A Comment: