www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അർധരാത്രി കോട്ടയം ടൗണിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; മുണ്ടക്കയം സ്വദേശി പിടിയിൽ

Share it:



കോട്ടയം: അർധരാത്രിയിൽ കുപ്പിവെള്ളം വാങ്ങാൻ ഒറ്റക്ക് കടയിലെത്തിയ വീട്ടമ്മയായ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. ഇന്നലെ അർധരാത്രി 12ന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സ്റ്റാൻഡിനു സമീപത്തെ തട്ടുകടക്ക് സമീപമായിരുന്നു സംഭവം. സംക്രാന്തിയിലെ വിവാഹത്തില്‍ പങ്കെടുത്തശേഷം തിരികെ മടങ്ങുകയായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു. ഈ സമയത്ത് യുവതി അടുത്തുള്ള കടയിൽ വെള്ളം വാങ്ങാൻ കയറി.  

ഈ സമയത്തായിരുന്നു ആക്രമിക്കാൻ ഇ‍യാൾ ഓടിയെത്തിയത്. ഭയന്നു പോയ വീട്ടമ്മ മറ്റൊരു കടയ്ക്കുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമി പിന്നാലെ എത്തിയെങ്കിലും പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നു ഇയാളെ പിടികൂടി.

കൈയിലുണ്ടായിരുന്ന തുണിയില്‍ കല്ലുകെട്ടിയശേഷം അക്രമി എല്ലാവരെയും ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ എത്തി ഇയാളെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ചായക്കടയിൽ സ്ഫോടനം 

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്. 

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Crime

Mostreaded

Post A Comment: