കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.
കണ്ണകി, തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, നീലാംബരി, ഓർമ മാത്രം തുടങ്ങി 20 ലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് നേടി.
ദേശാടനം സിനിമയിലൂടെയാണ് ചലചിത്ര ലോകത്തേക്ക് വരുന്നത്. ജയരാജന്‍റെ കളിയാട്ടം എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചായിരുന്നു തുടക്കം. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നും ഗാനഭൂഷണം പാസായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു
തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം.
പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്.
അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post A Comment: