തിരുവല്ല: 13 വയസുകാരിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഠിക്കാതിരുന്നതിനു വീട്ടുകാർ വഴക്കു പറഞ്ഞതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിപ്പറമ്പിൽ സന്തോഷ്- സിമ ദമ്പതികളുടെ മകൾ നമിതയാണ് മരിച്ചത്.
നെടുമ്പ്രം ഓട്ടാഫീസ് കടവിൽ ഇന്ന് രാവിലെ ഏഴരയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പഠിക്കാതിരുന്നതിന് നമിതയെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി 100 മീറ്റർ അകലെ ഓട്ടോഫീസ് കടവ് പാലത്തോട് ചേർന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
ചായക്കടയിൽ സ്ഫോടനം
പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്.
ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്‌തുവാണ് പൊട്ടിത്തെറിച്ചത്.
രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: