www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയറിനുള്ളിൽ രണ്ട് ഗർഭപാത്രം; ഒരേ സമയം ഇരു ഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങൾ

Share it:


ഇരട്ടക്കുട്ടികളുണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ ഒരേ സമയം ഒരു വയറ്റിൽ രണ്ട് ഗർഭപാത്രത്തിലായി രണ്ട് കുട്ടികൾ ഉണ്ടായാലോ. ഇത്തരത്തിൽ അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയിലൂടെ കടന്നു പോയ 24 കാരിയുടെ അനുഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്.

മേഗൻ ഫിപ്‌സ് എന്ന യുവതിക്കാണ് ഈ അപൂർവ ഗർഭധാരണം. വയറിന്‍റെ വലതു വശത്തും ഇടതു വശത്തും മേഗന് ഗർഭപാത്രം ഉണ്ടായിരുന്നു.  മുമ്പ് രണ്ടു തവണ വലതു വശത്തെ ഗർഭപാത്രത്തിൽ മേഗൻ ഗർഭം ധരിച്ചിരുന്നു. എന്നാൽ ഈ വർഷം വീണ്ടും ഗർഭിണിയായി. ഇത്തവണ ഗർഭിണിയായപ്പോൾ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇടതു വശത്ത് മേഗൻ കുഞ്ഞിന്‍റെ അനക്കം അനുഭവപ്പെട്ടു.  

ഉടൻ തന്നെ ആശുപത്രിയിലെത്തി പരിശോധിച്ചു. പരിശോധനയിൽ ഇരുഗർഭപത്രങ്ങളിലും ഓരോ കുഞ്ഞുങ്ങൾ വീതം ഉള്ളതായി കണ്ടെത്തി. ഡിഡൽഫസ് എന്ന അസാധാരണമായ അവസ്ഥയാണ് ഇവർക്കുള്ളത്. 2000 സ്ത്രീകളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അപൂർവ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്‌ദർ പറയുന്നു. 

വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഗൻ ജൂൺ 11 നും 12 നും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മാസം തികയാതെയായിരുന്നു പ്രസവം. കേവലം 22 ആഴ്ച്ച മാത്രമായിരുന്നു ജനന സമയത്ത് കുട്ടികളുടെ പ്രായം. 12 ദിവസത്തിന് ശേഷം ഒരു കുഞ്ഞ് മരിച്ചു. ഇത്തരം സാഹചര്യത്തിൽ കുട്ടികൾ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്‌ടർമാർ പറയുന്നു. 

മറ്റൊരു കുഞ്ഞിനെ ഐഎൻയിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെങ്കിലും ഇപ്പോൾ ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്. കുഞ്ഞിനു കൂടുതൽ ശ്രദ്ധ വേണമെന്നാണ് ഡോക്‌ടർമാർ പറ‍യുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Share it:

Viral

Post A Comment: