www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

കുട്ടിയുടെ ഷൂസിനുള്ളിൽ പതിയിരുന്നത് ഉഗ്ര വിഷമുള്ള പാമ്പ്

Share it:


കാൻബറ: ഇഴജന്തുക്കൾ വീടിനുള്ളിൽ പതുങ്ങിയിരിക്കുന്നത് പല അപകടങ്ങൾക്കും കാരണമാകാറുണ്ട്. സമാനമായ ഒരു സംഭവത്തിന്‍റെ വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്. ഇവിടെ ഉഗ്രവിഷമുള്ള പാമ്പ് ഒളിച്ചിരുന്നത് കുട്ടിയുടെ ഷൂസിനുള്ളിലാണ്. 

കൃത്യസമയത്ത് ഇത് കണ്ടെത്തിയതിനാൽ ഒഴിവായത് വൻ ദുരന്തവും. ഓസ്‌ട്രേലിയയിലെ ക്വീൻസ്ലൻഡിലുള്ള ഒരു കുടുംബത്തിലെ കുട്ടിയുടെ ഷൂവിനുള്ളിലാണ് ഈസ്‌റ്റേൺ ബ്രൗൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട വിഷ പാമ്പ് കയറിയത്. അപകടകാരികളായ പാമ്പുകളുടെ പട്ടികയിൽ ലോകത്തിലെ തന്നെ രണ്ടാം സ്ഥാനത്താണ് ഇവ.  

വീട്ടിലെ സ്വീകരണ മുറിയിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് വീട്ടുകാർ കണ്ടിരുന്നു. പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇത് കബോഡിനുള്ളിലേക്ക് കയറി. രണ്ടു കുട്ടികളും വളർത്തു നായയും വീട്ടിലുള്ളതിനാൽ പാമ്പിനെ പിടിക്കാൻ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്‌സ് എന്ന സംഘടനയിൽ വിവരം അറിയിച്ചു.  

ഇവിടെ നിന്നും എത്തിയ ആൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഷൂസിനുള്ളിൽ പാമ്പ് പതുങ്ങിയിരിക്കുന്നത് കണ്ടെത്തിയത്. രണ്ടടി നീളം മാത്രമാണ് പാമ്പിനുണ്ടായിരുന്നത്. ഉഗ്രവിഷമുള്ള ഇനമായതിനാൽ നീളമുള്ള വടി ഉപയോഗിച്ച് ഷൂസ് ഉയർത്തിയ ശേഷം ബാഗിനുള്ളിലേക്ക് നിക്ഷേപിക്കുകയാണ് അവർ ചെയ്‌തത്‌. 

പിന്നീട് ഇതിനെ വനമേഖലയിൽ തുറന്നു വിടുകയും ചെയ്‌തു. ചെറിയ ഷൂസിനുള്ളിൽ മറഞ്ഞിരിക്കാൻ തക്ക വലുപ്പമേ ഉള്ളു എങ്കിലും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു എങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു എന്ന് പാമ്പ് പിടുത്തക്കാർ വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു 

കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. 

എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. 

ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു‌വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 

തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 

Share it:

Viral

Post A Comment: