www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയലിൽ ഉപേക്ഷിച്ച മനുഷ്യകുഞ്ഞിന് കാവൽ നിന്ന് അമ്മ നായ

Share it:


ബിലാസ്‌പുർ: അമ്മ ഉപേക്ഷിച്ച മനുഷ്യകുഞ്ഞിനു സംരക്ഷണമൊരുക്കി അമ്മ നായ. ചത്തീസ്‌ഗഡിൽ നിന്നാണ് ഹൃദയം കവരുന്ന ഒരു ചിത്രം പുറത്തു വന്നത്. നായക്കുട്ടികൾക്കൊപ്പം കിടക്കുന്ന നവജാത ശിശുവാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്.  

മുംഗേലി ജില്ലയിലെ സരിസ്റ്റൽ ഗ്രാമത്തിലാണ് സംഭവം. വയലിൽ ഉപേക്ഷിച്ച നവജാത ശിശുവാണ്‌ പ്രസവിച്ച് കിടന്ന അമ്മ നായ തൻ്റെ കുഞ്ഞുങ്ങൾക്കൊപ്പം സംരക്ഷണമൊരുക്കിയത്. ഞായറാഴ്ച്ച രാത്രിയിലാണ് കുഞ്ഞിനെ വയലിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ച്ച രാവിലെ പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. രാവിൽ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. ഈ സമയം കുഞ്ഞിന് സമീപം അമ്മ നായ നിലയുറപ്പിച്ചിരുന്നു. 

ഇതോടെ രാത്രി മുഴുവൻ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മ നായ സംരക്ഷിക്കുകയായിരുന്നു എന്ന് ഗ്രാമവാസികൾക്ക് വ്യക്തമായി. എൻജിഒ ആയ ജീവ ആശ്രയ ഇതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Viral

Post A Comment: