www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹം കഴിഞ്ഞ് ആറാം മാസം 25 കാരി പ്രസവിച്ചു; കുടുങ്ങിയത് ഭർത്താവ്

Share it:



ഗ്വാളിയാർ: കല്യാണം കഴിഞ്ഞ് ആറാം മാസം പ്രസവിച്ച കുഞ്ഞിന്‍റെ പിതൃത്വം നിഷേധിച്ച് ഭർത്താവും വീട്ടുകാരും. ഡി.എൻ.എ പരിശോധനക്ക് നിർദേശിച്ചതോടെ ഭർത്താവിനു മനം മാറ്റം. മധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള കുടുംബ കോടതിയിലാണ് ഇത്തരത്തിൽ ഒരു കേസ് എത്തിയത്. 

25 കാരിയായ യുവതിയാണ് കല്യാണം കഴിഞ്ഞ് ആറാം മാസം കുഞ്ഞിന് ജൻമം നൽകിയത്. ഇതോടെ അമ്മായിയമ്മയും ഭർതൃവീട്ടുകാരും യുവതിയെ ഉപേക്ഷിക്കാൻ നീക്കം തുടങ്ങി. ഭർത്താവും ഇതിനൊപ്പം ചേർന്നതോടെ യുവതിയെ ഉപേക്ഷിക്കുന്നതിലേക്കെത്തി കാര്യങ്ങൾ. കേസ് കോടതിയിലെത്തി.  

തുടർന്ന് യുവതി സോഷ്യൽ മീഡിയയിലെ മീഡിയേഷൻ സെൽ നമ്പർ കണ്ട് കൗൺസിലറെ ബന്ധപ്പെട്ടു. 2020 മെയ് 30നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഡിസംബർ 10ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. നാട്ടുകാരും അയൽക്കാരും പല വിധത്തിൽ സംസാരിച്ചു തുടങ്ങി. കേസിൽ കുടുംബകോടതി ആർബിട്രേഷൻ വകുപ്പ് ഓൺലൈൻ കൗൺസിലിങിലൂടെ കുടുംബത്തെ പിരിയുന്നതിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു. 

വിവാഹം നടന്നു എന്ന് പറയുന്നതിനും മുൻപ് ഇയാൾ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇങ്ങനെയാണ് യുവതി ഗർഭം ധരിച്ചത്. എന്നാൽ സ്വന്തം വീട്ടുകാരുടെ മുന്നിൽ മാനക്കേടുണ്ടാകുമെന്ന് ഭയന്ന് യുവാവ് ഇക്കാര്യം മറച്ചു വക്കുകയായിരുന്നു. ഒടുവിൽ ഡി.എൻ.എ പരിശോധന നടത്തി കുട്ടി ഇയാളുടേതാണെന്ന് ഉറപ്പിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന ഘട്ടം വന്നതോടെ യുവാവ് യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയാറെടുക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു 

ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ച‌ിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. 

പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്. 



Share it:

National

Post A Comment: