www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

കോവിഡ് കേസുകളിൽ 45 ശതമാനം വർധനവ്; രാജ്യം മൂന്നാം തരംഗത്തിലേക്കെന്ന് സൂചന

Share it:


ന്യൂഡൽഹി: ഒമിക്രോൺ ഭീതി പടരുന്നതിനിടെ രാജ്യത്ത് കോവിഡ് കേസുകളിലും വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13154 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്. 

മുൻ ദിവസത്തേക്കാൾ 45 ശതമാനം അധികമാണ് പുതിയ രോഗികളുടെ എണ്ണം. 1.01ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 268 പേർ കോവിഡ് ബാധിച്ച് മരിച്ചു. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്. 

കോവിഡ് കേസുകൾ വർധിക്കുന്നതിനോടൊപ്പം രാജ്യത്ത് ഒമിക്രോൺ കേസുകൾ ആയിരത്തിലേക്ക് അടുക്കുകയാണ്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 961 ആയി. ഒമൈക്രോൺ ബാധിച്ച 320 പേരാണ് ഇത് വരെ രോഗമുക്തരായത്. ഡൽഹിയിലാണ് ഏറ്റവും അധികം ഒമിക്രോൺ കേസുകൾ. 263 പേർക്ക് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും ഒമൈക്രോൺ കേസുകൾ വർധിക്കുകയാണ്.  

രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. മുംബൈ നഗരത്തിൽ അടുത്ത മാസം ഏഴാം തിയതി വരെ കർഫ്യു പ്രഖ്യാപിച്ചു. രാജ്യത്തെ മെട്രോ നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.  

ലോകത്താകമാനം കോവിഡ് കേസുകളുടെ സുനാമിയുണ്ടാകുമെന്നു ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റായും ഒമിക്രോണും ഇരട്ട ഭീഷണിയാണെന്നും അതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. 


Share it:

National

Post A Comment: