www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് ഡോസ് ‌വാക്‌സിൻ സ്വീകരിച്ച 30കാരിക്ക് കോവിഡ്

Share it:



ഇൻഡോർ: വിവിധ രാജ്യങ്ങളിൽ നിന്നും നാല് ഡോസ് ‌വാക്‌സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇൻഡോർ വിമാനത്താവളത്തിൽ ദുബായ് യാത്രക്കെത്തിയ 30 കാരിക്കാണ് രോഗബാധ. സ്വകാര്യ ചടങ്ങിനായി 12 ദിവസം മുൻപാണ് ഇവർ ഇൻഡോറിൽ എത്തിയത്. 

പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തിൽ കയറാൻ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  

ഫൈസറും സിനോഫോമും ഉൾപ്പെടെ നാല് ഡോസ് കോവിഡ് വാക്‌സിൻ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നേരത്തെ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. 

Share it:

National

Post A Comment: