www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1914) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പ്രണയത്തിന്‍റെ പേരിൽ 18 കാരന് ക്രൂര മർദനം

Share it:


പാലക്കാട്: സമ്പത്തുള്ള വീട്ടിലെ പെൺകുട്ടിയെ പ്രണയചിച്ചതിന് എഞ്ജിനീയറിങ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. 18 വയസുകാരനാണ് ഇരുമ്പു കട്ടകൊണ്ട് ശരീരമാസകലം മർദനമേറ്റത്. 

പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലാണ് തൃശൂർ മെഡിക്കൽ കോളെജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. സമ്പന്ന വീട്ടിലെ പെൺകുട്ടിയുമായി അഫ്‌സൽ അടുപ്പത്തിലായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്ന് അഫ്‌സലിന്‍റെ വീട്ടുകാർ ആരോപിച്ചു.  

ഈ മാസം പതിനഞ്ചിന് മണ്ണാർക്കാട് ബസ് സ്‌റ്റാൻഡിൽ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറിൽ തട്ടികൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മർദിച്ചു. ബോധം നഷ്ടപ്പെട്ടതിനു പിന്നാലെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 

ഇരുമ്പ് കട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരുക്കേൽപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്‌സലിന്‍റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. 

ശരിയായ രീതിയിൽ പൊലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. മണ്ണാർക്കാട് സ്വകാര്യ കോളെജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് അഫ്‌സൽ. കാറിൽ കയറ്റിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ അഫ്‌സലിന്‍റെ സുഹൃത്ത് മൊബൈലിൽ പകർത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്. പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ആക്രമിച്ചവരുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും അഫ്‌സലിന്‍റെ ബന്ധുക്കൾ ആരോപിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു 

കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. 

എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. 

ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു‌വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 

തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light