www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (437) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

തട്ടമിട്ട് സായി പല്ലവി തീയേറ്ററിൽ; വീഡിയോ

Share it:


പ്രേക്ഷകൾക്കൊപ്പമിരുന്ന് സിനിമ കാണുകയെന്നത് ഏതൊരു താരത്തിന്‍റെയും ആഗ്രഹമാണ്. എന്നാൽ തീയേറ്ററിൽ എത്തുന്നതിനു മുമ്പേ ഇക്കാര്യം ആരാധകർ തിരിച്ചറിയുന്നതിനാൽ പലപ്പോഴും പ്രേക്ഷകരുടെ യഥാർഥ പ്രതികരണം അറിയാൻ സാധിക്കാറില്ല. 

എന്നാൽ ആരാധകർക്കൊപ്പമിരുന്ന് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാൻ നടി സായി പല്ലവി വേഷം മാറി തീയേറ്ററിലെത്തി. പുതിയ  ചിത്രം ശ്യാം സിൻഹ റോയിയുടെ പ്രദർശനം കാണാനാണ് വേഷം മാറി താരം തിയറ്ററിൽ സന്ദർശനം നടത്തിയത്.  

ഹൈദ്രാബാദുള്ള ശ്രീ രാമുലു തിയറ്ററിൽ വൈകിട്ടുള്ള പ്രദർശനത്തിനെത്തിയ നടി പ്രേക്ഷകർക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. തിയറ്ററിൽ ഉള്ളവർ പോലും താരത്തെ തിരിച്ചറിഞ്ഞില്ല. ഡിസംബർ 24 നു തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികാരണമാണ് ലഭിക്കുന്നത്. നാനിയാണ് നായകൻ. 

കൃതി ഷെട്ടി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഹാരിക എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‌നപ്പാളിയാണ് ശ്യാം സിൻഹ റോയ് നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാശ്. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Share it:

Entertainment

Post A Comment: