www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയുടെ കൊലപാതകം; സഹോദരീ ഭർത്താവ് അറസ്റ്റിൽ

Share it:



കൊല്ലം: വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ പേരയത്തായിരുന്നു സംഭവം. രാധികയെന്ന 52 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരീ ഭർത്താവ് ലാൽകുമാറാണ് അറസ്റ്റിലായത്. ഭർത്താവുമായി പിരിഞ്ഞു താമസിച്ചിരുന്ന രാധികയുടെ പ്രണയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.  

ഭർത്താവുമായി ബന്ധം വേർപെടുത്തിയ രാധിക 30 കാരനായ മുളവന സ്വദേശിയുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യത്തെ ചൊല്ലി കുടുംബത്തിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. രാധികയുടെ കൂടെയാണ് സഹോദരി ഷീബയും ഭർത്താവ് ലാൽകുമാറും താമസിച്ചിരുന്നത്. പ്രണയത്തെ ചൊല്ലി ഷീബയും രാധികയും തമ്മിൽ തർക്കമുണ്ടായി. ഇതോടെ രാധികയുടെ കാമുകനായ യുവാവ് ഷീബയെ ആക്രമിച്ചു. തുടർന്ന് ഷീബയും ഭർത്താവും പരാതി നൽകുകയും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. 

യുവാവ് റിമാൻഡിലായതോടെ രാധിക സഹോദരിയോടും ഭർത്താവിനോടും തന്‍റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ലാൽകുമാർ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Share it:

Crime

Post A Comment: