www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുമക്കുള്ള മരുന്ന് വില്ലനായി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Share it:



ന്യൂഡെൽഹി: ചുമക്കുള്ള സിറപ്പ് കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു. ഡെൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിത്സക്കെത്തിയ കുട്ടികളാണ് മരിച്ചത്. മൊഹല്ല ക്ലിനിക്കിലെ ഡോക്‌ടർമാർ കുറിച്ചു നൽകിയ സിറപ്പാണ് കുട്ടികൾ കഴിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മൂന്ന് ഡോക്‌ടർമാരുടെ സേവനം റദ്ദാക്കാനും ഡെൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിലിനോട് സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.

അതേസമയം മരണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാജിവക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.  

ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചു വരുന്ന ഡെക്‌സ്‌ട്രോമെത്തോർഫാൻ എന്ന മരുന്നാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. അനാവശ്യ ഉപയോഗത്തിൽ പാർശ്യഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഈ മരുന്ന്. ഉയർന്ന അളവിലുള്ള ഉപയോഗം കുട്ടികളിൽ ഉറക്കമില്ലായ്‌മ, തലകറക്കം, ഓക്കാനം, അസ്വസ്ഥത, ശ്വസന പ്രശ്‌നങ്ങൾ, വയറിളക്കം എന്നിവയിലേക്ക് നയിക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ചായക്കടയിൽ സ്ഫോടനം 

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്. 

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share it:

National

Post A Comment: