www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ആറാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിൽ താമസിക്കുന്ന പി.ആർ ഡിവിഷനിൽ കുട്ടിത്തമ്പി- മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്.  

ചൊവ്വാഴ്ച്ച വൈകിട്ട് നാലോടെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെണ്ടുവരെ സർക്കാർ ഹൈസ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. വിവരമറിഞ്ഞ മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബീന സഹോദരിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു 

ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ച‌ിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. 

പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്. 


Share it:

Idukki

Post A Comment: