www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറവൂരിലെ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി പിടിയിൽ

Share it:



കൊച്ചി: പറവൂരിൽ വീടിനുള്ളിൽ യുവതി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സഹോദരി അറസ്റ്റിൽ. പറവൂർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്‍റെ മകൾ വിസ്‌മയയാണ് മരിച്ചത്. സഹോദരി ജിത്തുവാണ് ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ ജിത്തുവിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

ജിത്തു ജില്ല വിട്ടെന്ന സൂചനകളും പുറത്തു വന്നിരുന്നു. എന്നാൽ കാക്കനാട്ടെ ഒളിവിടത്തിൽ നിന്നാണ് ഇപ്പോൾ ജിത്തു പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ജിത്തുവിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.  

കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. നിലവിൽ ജിത്തുവിനെ പൊലീസ് കാക്കനാട്ടേക്ക് കൊണ്ടുപോയിരിക്കുകയാണ്. അവിടെ വച്ചായിരിക്കും തുടർ നടപടികൾ.

കഴിഞ്ഞ ദിവസമാണ് വിസ്‌മയയെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ജിത്തുവിനെ കാണാതായതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നത്. ജിത്തുവിന്‍റെ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. 


Share it:

Crime

Post A Comment: