www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

8000 കൊല്ലം മുമ്പ് മദ്യം ഉണ്ടാക്കാൻ ഉപയോഗിച്ച കുടും കണ്ടെത്തി

Share it:


ഹെനാൻ: 8000ത്തോളം വർഷം മുമ്പ് മദ്യം ഉണ്ടാക്കാൻ ഉപയോഗിച്ച മൺകുടം കണ്ടെത്തി. മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നാണ് രണ്ട് മൺകുടങ്ങൾ കണ്ടെത്തിയത്. മൊണാസ്ക്കസ് ഹൈഫ, ക്ലിസ്‌റ്റോസ്‌തീസിയ, പുളിപ്പിച്ച ധാന്യങ്ങൾ എന്നിവയുടെ അവിശിഷ്ടങ്ങൾ ഈ കുടങ്ങളിൽ നിന്ന് കണ്ടെടുത്തു. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ആർക്കയോളജി വിഭാഗം ഗവേഷകനായ യോങ്‌ക്വിയാങ്ങാണു മൺകുടങ്ങൽ കണ്ടെത്തിയത്. ഒരു കാലത്ത് മദ്യം ഉണ്ടാക്കാനും സംഭരിക്കാനും ഉപയോഗിച്ചവയായിരുന്നു ഈ കുടങ്ങൾ.  

ആദിമകാല ചൈനയിലെ കൃഷി, മൺപാത്രനിർമാണം, മദ്യനിർമാണം എന്നിവയെ കുറിച്ച് വിലക്കപ്പെട്ട വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ചൈനീസ് സംസ്‌കാരത്തിന്‍റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന സ്ഥലമാണ് ഹെനാൻ പ്രവിശ്യ. പ്രാചീന നഗരമായ യിൻ, കുങ്ഫു ആയോധന കലയുടെ ഈറ്റില്ലമായ ഷാവോലിൽ ക്ഷേത്രം, ആദിമ ചൈനയുടെ എട്ട് മഹത്തായ തലസ്ഥാനങ്ങൾ തുടങ്ങി ചരിത്രപരമായ പ്രാധാന്യമുള്ള പലസ്ഥലങ്ങളും നിർമിതികളും ഹെനനിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് ചൈനയുടെ ഏറ്റവും വലിയ മൂന്നാമത്തെ ജനസംഖ്യയുള്ള പ്രവിശ്യയാണ് ഹെനാൻ. 

ചൈനീസ് ചരിത്രത്തിലെ ആദ്യത്തെ സാമ്രാജ്യശക്തിയായ സിയാ സാമ്രാജ്യം ഉടലെടുത്തതും വളർന്നതും ഹെണനിലാണ്. ബിസി പതിനാറാം നൂറ്റാണ്ടിൽ സിയാ സാമ്രാജ്യം തകരുകയും ഷാങ് എന്ന മറ്റൊരു സാമ്രാജ്യം വളരുകയും ചെയ്‌തു. ഇവർ സ്ഥാപിച്ച യിൻ നഗരത്തിലാണ് ചൈനീസ് എഴുത്തു വിദ്യ തുടങ്ങിയതും വികാസം പ്രാപിച്ചതും. പിൽക്കാലത്ത് വിവിധ സാമ്രാജ്യങ്ങൾ ഇവിടെ വളരുകയും തകരുകയും ചെയ്‌തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

world

Post A Comment: