www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (437) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

നവജാത ശിശുവിന്‍റെ മൃതദേഹം കനാലിൽ

Share it:



തൃശൂർ: നവജാത ശിശുവിന്‍റെ മൃതദേഹം കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. പൂങ്കുന്നത്തിനു സമീപം എം.എൽ.എ റോഡിലുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്‍റേതാണ് മൃതദേഹം. 

ശാന്തിഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതാണോയെന്നാണ് അന്വേഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് നടന്ന പ്രസവങ്ങളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ചായക്കടയിൽ സ്ഫോടനം 

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്.  

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share it:

Kerala

Post A Comment: