www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം വേണ്ടെന്നു വച്ചാൽ വഞ്ചനയല്ല; കോടതി

Share it:



മുംബൈ: ദീർഘനാൾ പരസ്‌പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. സമാന കുറ്റം ചെയ്‌ത യുവാവ് കുറ്റക്കാനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പാൽഘർ സ്വദേശിയായ കാശിനാഥ് ഘരത് എന്നയാൾക്കെതിരെയാണ് യുവതി കേസ് നൽകിയത്.  

മൂന്നു വർഷമായി വിവാഹം കഴിക്കാതെ താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ഇയാൾ പിന്നീട് തന്നെ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗത്തിനും വഞ്ചനയ്ക്കും എതിരെയുള്ള 376, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്‌ജി, വഞ്ചനയ്ക്ക് കാശിനാഥിനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്ന് ഇയാളെ വെറുതെ വിട്ടിരുന്നു. പ്രതി ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 

എന്നാൽ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. 

കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളും വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കേസുകളിൽ പ്രതി യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങൾ നൽകിയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് പാലിക്കാതിരിക്കുകയും ചെയ്താൽ അത് വഞ്ചനയായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പ്രതി, വർഷങ്ങളോളം തന്നെ നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്. 2016 മുതൽ 2019 വരെ ഇത്തരത്തിൽ ശാരീരിക ബന്ധം തുടർന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു 

കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. 

എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. 

ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു‌വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 

തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 


Share it:

National

Post A Comment: