www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1912) Idukki (1850) Mostreaded (1617) Crime (1457) National (1230) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സോഷ്യൽ മീഡിയയിൽ സാമൂഹിക വിദ്വേഷം; ആറ് ദിവസത്തിനിടെ 51 കേസുകൾ

Share it:



തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ സാമുഹിക വിദ്വേഷം പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 52 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറ് ദിവസത്തിനിടെയാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്‌തതെന്ന് കേരള പൊലീസ് മേധാവി അറിയിച്ചു. ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ് - 14 കേസുകള്‍.  

മലപ്പുറത്ത് 12 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.

സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഒളിച്ചോടി വിവാഹം; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു 

ന്യൂഡെൽഹി: പ്രണയിച്ച പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ വീട്ടുകാർ മുറിച്ചെടുത്തു. 22 കാരനായ യുവാവിനാണ് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡെൽഹിയിലെ രജൗരി ഗാർഡനിലാണ് നടുക്കുന്ന സംഭവം നടന്നത്. ദീർഘകാലമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. 

വീട്ടുകാർ വിവാഹത്തെ എതിർത്തതിനു പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഡെൽഹി വിട്ടുപോയ ഇരുവരും കഴിഞ്ഞ ദിവസം രജൗരി ഗാർഡിനിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് യുവാവിനെ ആക്രമിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ചട്ടം കൂട്ടിയത്. യുവാവിനെ പിടിച്ചുകൊണ്ടുപോയ സംഘം ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 

യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തിട്ടുണ്ട്.  


Share it:

Kerala

Post A Comment: