www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1914) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിച്ചു പൂസായ യുവതി ഒപ്പം മദ്യപിച്ച യുവാക്കളെ ഇടിച്ചു പഞ്ചറാക്കി

Share it:

ഇടുക്കി: യുവാക്കൾക്കൊപ്പം മദ്യപിച്ച യുവതി വൈലന്‍റായി, ആക്രമണത്തിൽ യുവാക്കൾക്ക് പരുക്ക്. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്താണ് സംഭവം നടന്നത്. തൂക്കുപാലം ബീവറേജസ് കോർപ്പറേഷനു സമീപത്തായിരുന്നു യുവതിയും യുവാക്കളും ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്ന യുവതി ഇവിടെ മദ്യപിച്ചു കൊണ്ടു നിന്ന യുവാക്കളുമായി കമ്പനി കൂടി.  

യുവാക്കൾ യുവതിക്ക് വീണ്ടും മദ്യം നൽകി. ഇതിനിടെ മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവതി യുവാക്കളെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ ശാന്തമാക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരം പൊലീസ് വിവരം അറിയിക്കുകയായിരുന്നു. 

വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി. അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര്‍ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരുക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു 

കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. 

എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. 

ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു‌വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 

തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 


Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light