www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മത്സ്യകന്യകയെ പോലെ കടലിനടിയിൽ; സാനിയയുടെ വീഡിയോ സൂപ്പർ ഹിറ്റ്

Share it:


സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാളികളുടെ മനസിൽ ഇടം നേടിയ സാനിയ ഇപ്പോൾ യുവ നടിമാരിൽ ശ്രദ്ധേയയാണ്. ലൂസിഫറിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് സാനിയ ശ്രദ്ധ നേടിയത്.

യാത്രകളെ ഇഷ്ടപ്പെടുന്ന താരം യാത്രകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ആരാധകർ ഈ ചിത്രങ്ങളെല്ലാം ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കടൽ വെള്ളത്തിൽ മത്സ്യകന്യകയെ പോലെ ആമക്കൊപ്പം നീന്തുന്നതാണ് വീഡിയോ. മാലി ദ്വീപിൽ നിന്നും പകർത്തിയ വീഡിയോയാണ് താരം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ മാലിദ്വീപ് യാത്രയിലെ ചിത്രങ്ങൾ സാനിയ പുറത്തു വിട്ടിരുന്നു. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.  

മമ്മൂട്ടിയുടെ ബാല്യകാല സഖിയിലൂടെ ബാലതാരമായിട്ടാണ് സാനിയ മലയാള സിനിമയിലെത്തിയത്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. പിന്നീട് ക്വീൻ എന്ന സിനിമയിലൂടെ നായികയുമായി. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാന രംഗത്തിൽ ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ സജീവമാണ്. 

കൃഷ്‌ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. 

മാലി ദ്വീപിൽ അവധികാലം ആഘോഷിക്കുന്ന സമയത്ത് കടലിനടിയിൽ നീന്തിയ ഒരു വീഡിയോ ആണ് നടി ഇപ്പോൾ പങ്കുവച്ചത്. ഏറ്റവും മികച്ച ജന്മദിനം എന്ന അടികുറിപ്പോടെ കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിക്കിനി അണിഞ്ഞ് കടലിനടിയിലൂടെ താരം നീന്തുന്നതാണ് വീഡിയോ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Entertainment

Gallery

Post A Comment: