www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളി ലഹരിക്കേസ്; പണം നിക്ഷേപിച്ചത് കട്ടപ്പന സ്വദേശി

Share it:



ഇടുക്കി: കുമളി ലഹരിക്കേസിലെ മുഖ്യ പ്രതി കട്ടപ്പന സ്വദേശിയെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം. കട്ടപ്പന നെടുംപുറത്ത് ടോമി അലക്‌സെന്ന (52) കൗസല്യ ടോമിയാണ് കഞ്ചാവിന്‍റെ തുക ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ കെണിയന്‍ ഷാജി എന്ന ഇടുക്കി ഉടുമ്പഞ്ചോല വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (54) നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്കാണ് ടോമി പണം നിക്ഷേപിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ പറഞ്ഞു.  

കഴിഞ്ഞ ഫെബ്രുവരി 26-നാണ് 20 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കുമളി എക്സൈസ് സംഘം പിടികൂടുന്നത്. ആന്ധ്രയില്‍നിന്ന് കാറില്‍ കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവെയാണ് സംഘം പിടിയിലാകുന്നത്. മൂന്നു യുവാക്കളെയും സംഘം അറസ്റ്റ് ചെയ്‌തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോമിയും ഷാജിയും പിടിയിലാകുന്നത്. സംഭവത്തിനുശേഷം ടോമി ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരേ എക്സൈസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ നേടിയ പണമുപയോഗിച്ച് ടോമി അലക്‌സ് വാങ്ങിയ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുണ്ട്. 

കട്ടപ്പന, കുമളി, കമ്പം, തേനി ഭാഗങ്ങളില്‍ ടോമിയുമായി നടത്തിയ തെളിവെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഷാജി അറസ്റ്റിലായത്. ആന്ധ്രയിലെ നരസിപ്പട്ടണത്തു കഞ്ചാവ് മൊത്ത കച്ചവടം നടത്തിയിരുന്ന ഷാജിയാണ് കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് കഞ്ചാവ് കൈമാറിയത്.

ഒന്നാം പ്രതി റെനിയൊന്നിച്ച് കാറില്‍ കമ്പത്തെത്തിയ ടോമി രണ്ടും മൂന്നും പ്രതികളായ പ്രദീപ്, മഹേഷ് എന്നിവര്‍ ബസ് മാര്‍ഗമെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലും ഏറ്റുവാങ്ങി കാറിലാക്കി ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ പക്കല്‍ കാര്‍ ഏല്‍പിച്ച് കുമളി അണക്കരയിലുള്ള തന്‍റെ കടയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള യാത്രയിലാണ് കുമളി ചെക്ക് പോസ്റ്റില്‍ വച്ച് മൂന്നു പ്രതികള്‍ പിടിയിലായത്. ഇവര്‍ റിമാന്‍ഡിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

ഡിസംബര്‍ ഒൻപതിന് അഛനും അമ്മയും സഹോദരിയ്ക്കുമൊപ്പമാണ് 17 കാരൻ യുകെയിൽ നിന്നും എത്തിയത്. അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44കാരന്‍ ഡിസംബര്‍ 15ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാൻഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. 

ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. 

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം, ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.


Share it:

Crime

Post A Comment: