www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളെ കാണാൻ പുലർച്ചെ വീട്ടിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു

Share it:



തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.  

ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്. 

അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

സ്വർണവിലയിൽ ഇടിവ് 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4515 രൂപയും പവന് 36120 രൂപയുമാണ് വില. ഇന്നലെ സ്വർണവില പവന് 36280 രൂപയായിരുന്നു. 24 ക്യാരറ്റ് വിഭാഗത്തിലും സ്വർണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 22 രൂപ കുറഞ്ഞ് 4926 രൂപയായി. ഗ്രാമിന് 4948 രൂപയായിരുന്നു ഇന്നലെ 24 കാരറ്റ് സ്വർണവില.

കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണ വില ഡിസംബർ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ്  സ്വർണത്തിന് വില. 10 ദിവസത്തിനിടെ സ്വർണവില ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. 

24 ക്യാരറ്റ് വിഭാഗത്തിൽ സ്വർണവില ഡിസംബർ 20 ന് 4985 രൂപയായിരുന്നു. ഒരു ഗ്രാം 24 ക്യാരറ്റ് വിഭാഗത്തിൽ സ്വർണവില 10 ദിവസംകൊണ്ട് 59 രൂപ കുറഞ്ഞു. 


Share it:

Kerala

Post A Comment: