www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനുവാദമില്ലാതെ ഫോട്ടോയെടുത്താൽ പിഴ ഒരു കോടി

Share it:



അബുദാബി: അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) വരെ പിഴ അടക്കേണ്ടുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനാണ് യുഎഇയുടെ നീക്കം. 

ഇതിന് പുറമേ ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. സൈബര്‍ നിയമ ഭേദഗതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ട് മുതല്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കിയിരുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ നല്‍കും. 

ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണവും ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമമാണ് ദേദഗതി ചെയ്‌തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു 


തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. 

പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്. 

അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


Share it:

Gulf

Post A Comment: