www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ ശേഷം സ്ത്രീകൾക്ക് തടി വക്കുന്നതിനു കാരണം ഇതാണ്

Share it:

women-gain-weight-affter-marriage


ഈർക്കിലി പോലെ മെലിഞ്ഞിരിക്കുന്ന സ്ത്രീകളും വിവാഹം കഴിഞ്ഞാൽ അൽപം തടിക്കാറുണ്ട്. നീയങ്ങു തടിച്ചുപോയല്ലോടിയെന്ന പതിവ് ഡയലോഗ് എല്ലാ പുതുമണവാട്ടിമാരും കേൾക്കാറുമുണ്ട്. പുരുഷ ഹോർമോണിന്‍റെ സാനിധ്യം, ലൈംഗിക ബന്ധം എന്നിവയാണ് സ്ത്രീകൾ പെട്ടെന്ന് തടിക്കുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെട്ടിരുന്നത്. 

ലോക വ്യാപകമായി വിവാഹ ശേഷം സ്ത്രീകൾക്ക് തടി വക്കുന്നത് കണ്ടു വരുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് അൽപം കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ ശേഷം സ്ത്രീകളുടെ ശരീരഭാരം അഞ്ച് മുതൽ പത്ത് കിലോവരെ വർധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാൽ ഈ തടിവക്കലും ലൈംഗികതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന പഠനങ്ങളാണ് പുറത്തു വരുന്നത്. ബേസൽ സർവകലാശാലയിലെ സൈക്കോളജി ഹെൽത്ത് വിഭാഗം ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇവർ കണ്ടെത്തിയത് തികച്ചും വ്യത്യസ്‌തമായ കാര്യങ്ങളാണ്.

വിവാഹ ശേഷം സ്ത്രീകളുടെ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റമാണ് തടി വക്കുന്നതിനു കാരണമാകുന്നത്. വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള പ്രധാന കാരണമായി പറയുന്നത്. 

വ്യായാമം ചെയ്യാതെ വരുന്നതും വണ്ണം കൂടാനുള്ള കാരണമാണ്. വിവാഹ ശേഷം ഉറക്കത്തിന്‍റെ ദൈർഖ്യം കുറയുകയും വ്യായാമം മുടങ്ങുകയോ, ചെയ്യാതിരിക്കുകയോ ചെയ്യുന്നത് സ്ത്രീകളുടെ പതിവാണ്. വീട്ടിലെ ജോലികൾക്കിടയിൽ പലപ്പോഴും വ്യായാമത്തിനു സമയം കിട്ടില്ലെന്നതും മറ്റൊരു വസ്‌തുതയാണ്. 

ഇത് വണ്ണം കൂടുന്നതിനു കാരണമാകുന്നുണ്ട്. വിവാഹ ശേഷം പുരുഷബീജം സ്ത്രീകളുടെ ശരീരത്തിലേക്ക് എത്തുന്നത് വണ്ണം വയ്ക്കുന്നതിന് കാരണമാകുമെന്ന ധാരണ തെറ്റാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ കാലറി അടങ്ങിയിട്ടുള്ള ദ്രാവകമാണ് ലൈംഗിക ബന്ധത്തിൽ സ്ത്രീകൾക്കുള്ളേക്ക് എത്തുന്നത്. എന്നാൽ സ്ത്രീകളില്‍ ഈ ബീജം ശരീരഭാരം കൂട്ടുമെന്നത് തെറ്റാണ്. 

പുരുഷശരീരത്തില്‍ നിന്നും സ്ത്രീയുടെ ശരീരത്തിലെത്തുന്നത് പരമാവധി 3 മുതല്‍ 5 എംഎല്‍ സെമന്‍ മാത്രമാണ്. ഇത് വണ്ണം വക്കാൻ കാരണമായ അളവിലല്ല. മാനസിക സന്തോഷം തടിവയ്ക്കുന്നതിന് മറ്റൊരു കാരണം കൂടിയാണ്. ഇത് ശരീരം സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകുന്നു.

ഈ ഹോര്‍മോണുകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുത്ത് കൊഴുപ്പ് ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകുന്നു. ഇതല്ലാതെ ധാരാളം വിരുന്നുകള്‍ വിവാഹ ശേഷം പതിവാണ്. കൊഴുപ്പും മധുരവുമുള്ള ഭക്ഷണമായിരിക്കും മിക്കവാറും നവ ദമ്പതിമാരെ കാത്തിരിക്കുന്നത്. മിക്കവാറും പേര്‍ ഡയറ്റൊന്നും നോക്കാതെ തന്നെ ഇതെല്ലാം കഴിയ്ക്കുകയും ചെയ്യും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Share it:

Health

Post A Comment: