www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുറത്തിറങ്ങാൻ സാക്ഷ്യപത്രം; നാളെ രാത്രി മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണം

Share it:



തിരുവനന്തപുരം: ഒമിക്രോൺ പടരാനുള്ള സാധ്യത മുൻ നിർത്തി സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം കടുപ്പിക്കുന്നു. 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. 

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.  

രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകളും വിലക്കിയിരിക്കുകയാണ്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

ഒമിക്രോൺ സാഹചര്യം മുൻനിർത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങൾക്ക് സ‍ർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ്രാത്രികാല നിയന്ത്രണം. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍  രാത്രി പത്ത് മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു 

തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. 

പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്. 

അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


Share it:

Kerala

Mostreaded

Post A Comment: