www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1887) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (437) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഗ്ലാമർ ലുക്കിൽ എസ്‌തേർ അനിലിന്‍റെ മേക്കപ്പ്; വീഡിയോ

Share it:



കൊച്ചി: ഗ്ലാമർ ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിക്കുന്നതിൽ മുന്നിലാണ് നടി എസ്‌തേർ അനിൽ. മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ എസ്‌തേറിന്‍റെ ഒരു ഗ്ലാമർ വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങ് ആകുകയാണ്.

ബാലതാരമായിട്ടാണ് എസ്‌തേർ സിനിമയിലെത്തിയത്. 2010ലെ നല്ലവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എസ്‌തേർ മോഹൻലാലിന്‍റെ ദൃശ്യത്തിലൂടെയാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്. ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായിട്ടായിരുന്നു എസ്തേർ വേഷമിട്ടത്.  

ചിത്രം സൂപ്പർ ഹിറ്റായതിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്‌, തെലുങ്ക് റീ മേക്കുകളിലും വേഷമിട്ടു. തമിഴിൽ പാപനാശം എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കമലഹാസന്‍റെ മകളായിട്ടാണ് എസ്‌തേർ എത്തിത്. 

തെന്നിന്ത്യൻ സിനിമയിൽ സാനിധ്യം അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ അടക്കം എസ്‌തേറിനു ആരാധകരുടെ പ്രവാഹമാണ്. ഇതിനിടെ ഇൻസ്റ്റഗ്രാമിലും മറ്റും ഗ്ലാമർ ചിത്രങ്ങൾ പങ്കുവക്കാറുമുണ്ട്. ഇവയൊക്കെ വളരെ വേഗത്തിലാണ് വൈറലാകുന്നതും. 

എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങളല്ല. ഫോട്ടോഷൂട്ടിനു തൊട്ടുമുമ്പുള്ള മേക്കപ്പ് റൂമിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ചായക്കടയിൽ സ്ഫോടനം 

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റു. ആറ് പേർക്ക് പരുക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10നായിരുന്നു അപകടം. സണ്ണി ചാക്കോ, ബേബിച്ചൻ, പി.എം. ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയതെന്നാണ് കരുതുന്നത്. 

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Entertainment

Gallery

Post A Comment: