കൊച്ചി: ഹോട്ടലിലെ അമിത വിലക്കെതിരെ പരാമർശം നടത്തിയ പി.പി. ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് മറുപടിയുമായി മാധ്യമ പ്രവർത്തകൻ. മെട്രൊവാർത്ത ദിനപത്രത്തിന്‍റെ കണ്ടന്‍റ് എഡിറ്റർ ടിറ്റോ ജോർജാണ് ഫെയ്‌സ് ബുക്കിലൂടെ എം.എൽ.എയുടെ പ്രസ്‌താവനയെ പൊളിച്ചടുക്കിയത്.
നാലര രൂപയുടെ മൊട്ടയും ഗ്രേവിയും നൽകിയതിന് 50 രൂപ ഈടാക്കിയെന്നായിരുന്നു എം.എൽ.എയുടെ പരാമർശം. ഇതിനു മറുപടിയായി നാലര രൂപയുടെ മുട്ട പുഴുങ്ങിയാൽ മുട്ടക്കറിയാകില്ലെന്നും അതിനു സവോള, ഗ്യാസ്, എണ്ണ എന്നിവ വേണമെന്നും ടിറ്റോ തന്‍റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കണിച്ചുകുളങ്ങരയിൽ ഒരു ഹോട്ടലിൽ അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ സംഭവത്തിലായിരുന്നു പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പ്രതികരണം. സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി ആവശ്യപ്പെട്ട് എം.എൽ.എ കലക്റ്റർക്ക് പരാതിയും നൽകിയിരുന്നു.
സംഭവത്തെ കുറിച്ച് എം.എൽ.എ പറയുന്നത് ഇങ്ങനെ, ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നു പോകുന്ന വലിപ്പത്തിലുള്ള ഒരു അപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല.
ചില ഹോട്ടലുകളിൽ വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായക്ക് അഞ്ച് രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ള ലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ടിറ്റോയുടെ കുറിപ്പ്.
ഫെയ്‌സ് ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം
നാലര രൂപയുടെ മുട്ട പുഴുങ്ങിയിട്ടാല്‍ മുട്ടക്കറിയാകില്ല
നാലര രൂപയുടെ മുട്ട പുഴുങ്ങിയിട്ടാല്‍ മുട്ടക്കറിയാകില്ല. അതിന് സവോള വേണം, എണ്ണ വേണം, ഗ്യാസ് വേണം. കൊമേഴ്‌സ്യല്‍ ഗ്യാസ് കുറ്റിക്ക് 2256 രൂപയാണ് ഒരു കുറ്റിയുടെ വില . കൊള്ളാവുന്ന ഹോട്ടലില്‍ ഇത്തരത്തിലുള്ള 19 കിലോയുടെ മൂന്ന് കുറ്റിയെങ്കിലും തീരും ദിവസം.പിന്നെ 85 രൂപ ഉണ്ടായിരുന്ന പാമോയില്‍ നിന്ന നില്‍പ്പിലാണ് 140 ല്‍ എത്തിയത്.
കൂട്ടത്തില്‍ കറണ്ട് ബില്ല് , ഗ്യാസിന്‍റെ ബില്ല് പണിക്കാരുടെ പണിക്കൂലി തുടങ്ങി എല്ലാം കൊടുത്ത് കഴിയുമ്പോള്‍ ബിസ്‌നസ് നടത്തുന്നവന് അതില്‍ നിന്നെന്തെങ്കിലും ലാഭവും കിട്ടണം. ഇവിടെ ജിഎസ്ടി അടക്കമുള്ള ഹോട്ടലിലാണ് എംഎല്‍എ കയറി ഭക്ഷണം കഴിച്ചത്. സാധരാണ ഒരു ഏഴ് പണിക്കാരെ വെച്ച് നടത്തുന്ന ഹോട്ടലിലാണെങ്കിലും ലാഭം കിട്ടണമെങ്കില്‍ ഒരു മുട്ടക്കറിക്ക് 30 രൂപയെങ്കിലും വാങ്ങണം.
അല്ലാതെ നാല് രൂപയുടെ മുട്ട പുഴുങ്ങിയിട്ടാല്‍ മുട്ടക്കറിയാകില്ല. കുക്കിനും , സപ്ലൈര്‍ക്കും ഹെല്‍പ്പര്‍ക്കും മാനേജര്‍ക്കും ചായക്കരാനും ടേബിള്‍ തുടയ്ക്കുന്ന ക്ലീനര്‍ക്കും അടക്കം സാലറിയും കൊടുക്കണം. ഈ നാട്ടില്‍ ഭക്ഷ്യസാധനങ്ങളുടെ വില മാത്രമല്ല ബസ് ചാര്‍ജ്, ഇന്ധന വില ഗ്യാസ് വില തുടങ്ങി സര്‍വത്ര വിലക്കയറ്റം മാത്രമാണ് നടക്കുന്നത്. കുടുംബശ്രീ വഴിയെല്ലാം വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ 25 രൂപയ്ക്കും 20 രൂപയ്ക്കും ഊണ് കൊടുക്കുന്നുണ്ട്.
അത്തരം സ്ഥലങ്ങളില്‍ വിലക്കുറവ് ഉണ്ടാകും, അവിടെ അവര്‍ക്ക് സബ്‌സിഡി ലഭിക്കുന്നുണ്ട്. ഇടത്തരക്കാരന്‍ കച്ചവടത്തിനറങ്ങുമ്പോള്‍ അവനും എന്തെങ്കിലും കിട്ടണമെങ്കില്‍ ഈ നാട്ടിലെ സ്ഥിതി ഇതാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മിനിമം നാലര രൂപയുടെ മുട്ടയിട്ടാല്‍ ഹോട്ടലില്‍ മുട്ടക്കറിയാവില്ല എന്ന ബോധമെങ്കിലും എഴുതുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ഉണ്ടാകണം.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
സൗദിയിൽ വൻ ലഹരി വേട്ട
റിയാദ്: തുറമുഖം വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. ട്രക്കുകളിൽ ഒളിപ്പിച്ച നിലയിൽ അൽ ഹദീത തുറമുഖം വഴി കടത്താൻ ശ്രമിച്ച 1,505, 813 ക്യാപ്റ്റഗൺ ലഹരി മരുന്നു ഗുളികളാണ് സൗദി ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ട്രക്കിന്‍റെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം 250,000 ഗുളികകളാണ് കണ്ടെത്തിയത്.
മറ്റൊരു ട്രക്കിന്‍റെ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ ഒളിപ്പിച്ച 310,465 ക്യാപ്റ്റഗണ്‍ ഗുളികകളും ഒരു ട്രക്കിന്‍റെ പ്രത്യേക ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച 618,604 ക്യാപ്റ്റഗണ്‍ ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി സഹകരിച്ച് സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കള്ളക്കടത്ത് തടയാനായി എല്ലാവരും സഹകരിക്കണമെന്ന് അതോറിറ്റി ആവ്യപ്പെട്ടു.
Post A Comment: