www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1977) Idukki (1903) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ചക്രവാതചുഴി; അടുത്ത മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെടും. ബുധനാഴ്ച്ചയോടെ രൂപപ്പെടുന്ന ചക്രവാത ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. 

ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. 

ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ജാഗ്രത വേണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime


Share it:

Kerala

Post A Comment: