കൊച്ചി: 36കാരിയായ യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡീയോകളും സന്ദേശങ്ങളും അയച്ചെന്ന പരാതിയിൽ സന്യാസിക്കെതിരെ കേസ്. ഹിന്ദു ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശിനിയായ സ്ത്രീയാണ് പരാതിക്കാരി. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ചതോടെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തത്. ജനുവരി 29നും മാർച്ച് എട്ടിനും ഇടയിലാണ് അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്‌ത ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് സ്വാമി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അതേസമയം കേസെടുത്തതോടെ സ്വാമി സ്വരൂപാനന്ദ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായിട്ടാണ് വിവരം. മുസ്ലീം പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജിയുമായി കോടതിയെ സമീപിച്ചിരുന്ന ആളാണ് സ്വരൂപാനന്ദ. എന്നാൽ ഹർജി കോടതി തള്ളിയിരുന്നു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
തമിഴ്‌നാട്ടിൽ ബസ് മിനിമം ചാർജ് അഞ്ച് രൂപ
ചെന്നൈ: മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചിട്ടും കേരളത്തിലെ ബസ് ഉടമകൾ തൃപ്‌തരല്ല. എന്നാൽ കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ ബസ് യാത്രാ നിരക്ക് കേരളത്തിലേതിന്‍റെ നേർ പകുതിയാണ്. കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലുള്ളത്. ഓർഡിനറി ബസുകൾക്ക് അഞ്ച് രൂപയാണ് തമിഴ്‌നാട്ടിലെ മിനിമം ചാർജ്.
സ്‌ത്രീകൾ, സ്‌കൂൾ വിദ്യാർഥികൾ, മുതിർന്നവർ എന്നിവർക്ക് ബസ് യാത്ര സൗജന്യവും. തമിഴ്നാട്ടിൽ 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വർധനവ് ഉണ്ടായത്. ലിമിറ്റഡ് സ്റ്റോപ്പിന് ആറ് രൂപ, എക്സ്പ്രസിന് ഏഴ് രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവിൽ തമിഴ്നാട്ടിലെ ബസ് ചാർജ്. രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്നാട്ടിൽ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം സർക്കാർ മാസം 1200 കോടി രൂപ സബ്സിഡിയായി നൽകുന്നുമുണ്ട്.
Post A Comment: