ഭുവനേശ്വർ: നടുറോഡിൽ കാമുകനെ പച്ചയ്ക്ക് തെറിവിളിച്ച യുവതിയുടെ കരണം അടിച്ചു പൊട്ടിച്ച് വഴിയേ വന്ന ഡെലിവറി ബോയ്. ഭുവനേശ്വറിലുണ്ടായ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ദിരാഗാന്ധി പാർക്കിനു സമീപത്താണ് കമിതാക്കൾ തമ്മിൽ വാക്കു തർക്കമുണ്ടായത്.
പാർക്കിൽ നിന്നും പുറത്തേക്കിറങ്ങിയ കമിതാക്കൾ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. കനത്ത ഭാഷയിൽ യുവതി കാമുകനെ ചീത്ത വിളിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. പൊതുനിരത്തായതിനാൽ തന്നെ വാഹനങ്ങൾ നിർത്തി ആളുകൾ യുവതിയുടെ പ്രവൃത്തി വീക്ഷിക്കുന്നുമുണ്ടായിരുന്നു.
വഴക്കിനിടെ യുവതി കാമുകനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഇയാൾക്ക് നേരെ കല്ലെടുത്ത് എറിയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനിടെ ആളുകൾ രംഗം മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങിയതോടെ യുവതി കൂടുതൽ പ്രകോപിതയായി. വീഡിയോ പകർത്താൻ ശ്രമിച്ച ഒരാളുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
ഇതിനിടെയാണ് ഒരു ഡെലിവറി ബോയ് അവിടേക്ക് വരുന്നത്. യുവതിയെ സമാധാനിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ഇയാൾക്ക് നേരെയും യുവതി തെറിയഭിഷേകം നടത്തുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഡെലിവറി ബോയ് യുവതിയുടെ കരണം അടിച്ചു പൊളിക്കുന്നതാണ് വീഡിയോയിലുള്ളത്. സൈബർ ലോകത്ത് ഇപ്പോൾ ഈ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. യുവതി ഇത്രയും പ്രകോപിതയാകാനുള്ള കാരണം എന്താണെന്നാണ് പലരും ചോദിക്കുന്നത്.
Food Delivery boy who tried to intervene and pacify the matter, losses his cool after scolded by the girl, started beating the girl.
— Mohammad Suffian (@iamsuffian) March 31, 2022
Case registered against both parties#Odisha @aajtak @IndiaToday pic.twitter.com/DqINUglqH0
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പ്ലസ് വൺ വിദ്യാർഥിക്ക് പീഡനം; യുവാവിന് 17 വർഷം തടവ് ശിക്ഷ
ഇടുക്കി: പ്ലസ് വൺ വിദ്യാർഥിയായ ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 17 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ് കുമാറിനാണ് (21) തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പലതവണ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈംഗിക പീഡനത്തിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
Post A Comment: