ചെന്നൈ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം നടന്നത്. കൽവരയൻ മലയിലെ ആദിവാസി വീടുകളിൽ ഒന്നിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ വീട്ടുകാരനായ രാജയും ഭാര്യയും 10 മാസം പ്രായമുള്ള കുഞ്ഞുമാണ് അത്ഭുതകരമായി രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവിൽ പാൽ തിളപ്പിക്കാൻ വച്ചിരുന്നു. ഇക്കാര്യം മറന്നു പോയ യുവതി അയൽവീട്ടിലേക്ക് പോയ സമയത്ത് തീ വൈക്കോൽ മേഞ്ഞ മേൽക്കൂരയിലേക്ക് പടരുകയായിരുന്നു.
വീടിനു തീ പടരുന്നത് കണ്ട് ഓടിക്കൂടിയ ആളുകൾ രാജയെയും കുട്ടിയും മാറ്റിയതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും വൻ സ്ഫോടനം ഉണ്ടാകുകയും ചെയ്‌തു. അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. Domestic LPG cylinder blast in Kallakuruchi district.
Fortunately, no one injured in the accident. 10-year-old Rohit Sharma and his mom had a miraculous escape. pic.twitter.com/v9YLtKsiS7
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പ്ലസ് വൺ വിദ്യാർഥിക്ക് പീഡനം; യുവാവിന് 17 വർഷം തടവ് ശിക്ഷ
ഇടുക്കി: പ്ലസ് വൺ വിദ്യാർഥിയായ ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 17 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ് കുമാറിനാണ് (21) തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പലതവണ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈംഗിക പീഡനത്തിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
Post A Comment: